Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മു: ജമ്മുകശ്മീരിലെ കിഷ്ത്വറില്‍ നടക്കുന്ന സാമുദായികകലാപത്തിന്റെ പശ്ചാത്തലത്തില്‍ കിഷ്ത്വര്‍ സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി. നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചു.മൂന്നുദിവസംമുമ്പ് ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടിയ കിഷ്ത്വറില്‍ രണ്ടുപേര്‍ മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജമ്മു, രജൗറി ജില്ലകളില്‍ സൈന്യത്തെ വിന്യസിച്ചു. ഉധംപുര്‍, സാമ്പ, കത്വ ജില്ലകളിലേക്കും ഞായറാഴ്ച കര്‍ഫ്യൂ വ്യാപിപ്പിച്ചു. ജമ്മുമേഖലയിലെ ഏഴ് ജില്ലകളിലും കര്‍ഫ്യൂ നിലനില്‍ക്കുകയാണ്.
Leave a Reply