Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 6:47 pm

Menu

Published on January 31, 2014 at 4:53 pm

അബ്ദുള്ളകുട്ടിക്കെതിരെ രൂക്ഷമായ ഭാഷയിൽ ജസീറ

jazeera-against-abdullakutty

മണൽ  മാഫിയക്കെതിരെ ഒറ്റയാൾ സമരം നടത്തി വന്ന ജസീറ  അബ്ദുള്ളക്കുട്ടിക്കെതിരെ ഏത് തിരഞ്ഞെടുപ്പിലായാലും  സ്ഥാനാർഥിയായി  മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. അബ്ദുള്ളകുട്ടിക്ക് ജസീറയോട് കടുത്ത വിദ്വേഷമാണുള്ളത്.ജസീറ സമരം നടത്തികൊണ്ടിരുന്ന സമയത്ത് അബ്ദുള്ളകുട്ടിയുടെ ചില പ്രസ്താവനകൾ ഇത്തരത്തിലുള്ള സംശയം ഉളവാക്കുന്നതായിരുന്നു.ജസീറയ്ക്കെതിരെ താനെഴുതിയ ലേഖനം വിവാദമാക്കി തരണമെന്ന് അബ്‌ദുള്ളക്കുട്ടി ഫോണ്‍  മുഖേന മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെടുന്ന ഫോണ്‍കോളും പുറത്ത് വന്നിരുന്നു. സമരം നടത്തികൊണ്ടിരുന്ന ജസീറ മാധ്യമ പ്രവര്‍ത്തകരിലൂടെയാണ് അബ്ദുള്ളക്കുട്ടിയുടെ ഫോണ്‍ കോള്‍ വിവാദം അറിഞ്ഞത്. സമരമുഖത്ത് സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ജസീറ ഉള്ളത്. കുട്ടികളുടെ ഭാവി നശിപ്പിക്കാതെ സമരം നിര്‍ത്തണം എന്ന് ജസീറയോട്  അബ്ദുള്ളകുട്ടി ആവശ്യപ്പെട്ടിരുന്നു. അബ്ദുള്ളക്കുട്ടിയെ പോലുള്ള രാജ്യദ്രോഹികളെ ജനം തിരിച്ചറിയണമെന്നും ഇത്തരം ആളുകളെ പച്ചയ്ക്ക് തൂക്കിക്കൊല്ലണമെന്നും കഴിഞ്ഞ ദിവസം ജസീറ കുറ്റപ്പെടുത്തിയിരുന്നു. മണൽ മാഫിയക്കെതിരെ ജസീറ നടത്തിയ സമരത്തെ അബ്ദുള്ളകുട്ടി നേരത്തെ തന്നെ വിമർശിച്ചിരുന്നു. മൂന്ന് മാസത്തിലേറെയായി ജസീറ ഡല്‍ഹിയില്‍ സമരം നടത്തുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News