Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജംഷഡ്‌പൂര്‍: കോഴിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകന്റെ പരാതി. ജംഷഡ്പൂരിലെ ഡിയോളി ഗ്രാമത്തിലാണ് സംഭവം. സൈമണ്‍ സര്‍ദാര്‍ എന്ന 50 വയസ്സുക്കാരനാണ് തന്റെ പിടക്കോഴിയുമായി സ്‌റ്റേഷനില്‍ എത്തിയത്. കോഴി തന്റെ വിള തീയിട്ട് നശിപ്പിച്ചു എന്നായിരുന്നു പരാതി. പൂച്ച ഓടിച്ചപ്പോള്‍ വീടിന്റെ വരാന്തയിലൂടെ ഓടിയ കോഴിയുടെ ഒരു ചിറകിന് അടുപ്പില്‍ നിന്ന് തീപിടിച്ചു. കത്തുന്ന ചിറകുമായി കൂട്ടിയിട്ടിരുന്ന വിളവിനടുത്തേക്കു കോഴി ഓടിയെത്തുകയും നിമിഷങ്ങള്‍ക്കകം വിള കത്തി ചാരമായി എന്നാണ് ഇയാള്‍ പറയുന്നത്.കോഴിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്നു പൊലീസ് അറിയിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ കൂട്ടാക്കാത്തിരുന്ന സര്‍ദാറിനോട് വിളനഷ്ടത്തിനു പരിഹാരം തേടി ബ്ലോക്ക് സര്‍ക്കിള്‍ ഓഫീസര്‍ക്കു പരാതി നല്‍കാന്‍ സര്‍ദ്ദാറിനോട് പൊലീസ് നിര്‍ദ്ദേശിച്ചു.
Leave a Reply