Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊടര്‍മ: മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി വിദ്യാഭ്യാസമന്ത്രി വിവാദത്തില്‍. ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരായാദവാണ് അബ്‌ദുല്‍കലാമിന്റെ ചിത്രത്തില്‍ മാലചാര്‍ത്തി വിവാദത്തിലായത്. ഹിന്ദു ആചാരം അനുസരിച്ച് ചിത്രത്തില്‍ മാല ചാര്‍ത്തുന്നത് ആദരാഞ്‌ജലി അര്‍പ്പിക്കുന്നതിന് തുല്യമാണെന്ന വിലയിരുത്തലില്‍ നീരായാദവിന്റെ നടപടി വിവാദമായിട്ടുണ്ട്.
കൊടര്‍മയിലെ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നീരായാദവ് സ്‌മാര്‍ട്ട്‌ക്ളാസ്സ് ഉദ്‌ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു മാലചാര്‍ത്തല്‍ ചടങ്ങ് നടത്തിയത്. അതേസമയം ജീവിച്ചിരിക്കുന്ന വ്യക്‌തിക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചെന്ന് വാദിച്ച് ഒട്ടനവധി പേർ വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. യാദവിനൊപ്പം ബിജെപി എംഎല്‍എ ജയ്‌സ്വാള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരും സംഭവസ്‌ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അവിടെയുണ്ടായിരുന്ന മറ്റ് ചിലര്‍ മന്ത്രിയുടെ പ്രവര്‍ത്തിയില്‍ അത്ഭുതപ്പെടുകയും സാധാരണ മരിച്ച വ്യക്‌തിക്കാണ് ഇത്തരത്തില്‍ ആദരവ് നല്‍കുന്നതെന്ന് വ്യക്‌തമാക്കുകയും ചെയ്‌തു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മഹാന്മാരായ നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ചിത്രത്തില്‍ മാല ചാര്‍ത്തിയിട്ടുള്ളതെന്നാണ് ഇതുസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം.
Leave a Reply