Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on December 20, 2017 at 5:59 pm

കേബിൾ, ഡിടിഎച്ച് വേണ്ട; 530 ചാനലുകളുമായി ‘ഫ്രീ’ ജിയോ ടിവി

jio-free-tv-desktop-version

530 ചാനലുകളുമായി ജിയോയുടെ ‘ജിയോ ടിവി’ ലൈവ് സ്ട്രീമിങ് സേവനത്തിന്റെ വെബ് പതിപ്പ് റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ഇതോടെ ജിയോ സിനിമയ്ക്ക് ശേഷം വെബ് പതിപ്പിലേക്ക് മാറുന്ന രണ്ടാമത്തെ ജിയോ ഉല്‍പ്പന്നമാണ് ജിയോ ടിവി. ഇതുവഴി വെബ് ബ്രൗസറിലൂടെ സൗജന്യമായി ടെലിവിഷന്‍ ചാനലുകള്‍ കാണാന്‍ പറ്റും.

എന്റര്‍ടെയ്ന്‍മെന്റ്, മൂവീസ്, ന്യൂസ്, സ്പോര്‍ട്സ് തുടങ്ങിവ്യത്യസ്ത വിഭാഗങ്ങളിലുള്ള ചാനലുകള്‍ ജിയോ ടീവിയുടെ ഓൺലൈൻ പതിപ്പിലും ലഭ്യമാണ്. എച്ച്‌ഡി ചാനലുകള്‍ പ്രത്യേകം കാണാനുമുള്ള സൗകര്യവുംഒപ്പമുണ്ട്. ഓരോ പ്രാദേശിക ഭാഷകളിലുള്ള ചാനലുകളും വെബ്സൈറ്റില്‍ ലഭ്യമാണ്.

ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ജിയോ ടിവി, ജിയോ സിനിമ വെബ്സൈറ്റുകള്‍ ഉപയോഗിക്കാൻ സാധിക്കുക. ഇതിനായി ഉപയോക്താക്കള്‍ അവരുടെ ജിയോ ഐഡിയുെ പാസ് വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യണം.

എന്നാല്‍ മൊബൈലിലേത് പോലെ ജിയോ നെറ്റ് വര്‍ക്കില്‍ തന്നെ ആയിരിക്കണം എന്ന നിബന്ധനയില്ല. വൈഫൈ ഹോട്ട് സ്പോട്ടുകളുമായി ബന്ധിപ്പിച്ചോ മറ്റ് കമ്ബനികളുടെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചോ ജിയോ ഉപയോക്താക്കള്‍ക്ക് ബ്രൗസര്‍ വഴി വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.

Loading...

Leave a Reply

Your email address will not be published.

More News