Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ജിയോ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ്. അതും മറ്റാരും നൽകാത്ത അതിഗംഭീര ഓഫാറുകളുമായി. 399 രൂപയുടെ റീചാര്‍ജിനു 2,599 ക്യാഷ്ബാക്ക് എന്ന ഓഫറുമായിട്ടാണ് ജിയോ ഇപ്പോൾ എത്തിയിരിക്കുന്നത്. ജിയോയുടെ ഈ ഓഫര്‍ ഇതിനോടകം തന്നെ മറ്റു സകല ടെലികോം കമ്പനികളെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. 399 രൂപയ്ക്കും അതിനു മുകളിലുള്ള തുകയ്ക്കുമായി റീചാര്‍ജ് ചെയുന്നവര്‍ക്കാണ് ഈ ഓഫ്ഫർ ലഭ്യമാകുക.
ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുത്ത അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭ്യമാകുക എന്ന പ്രത്യേകതയുമുണ്ട്. ക്യാഷ്ബാക്ക് ഓഫാറിൽ 1899 രൂപ ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴിയുള്ള ഷോംപ്പിംഗിനു വേണ്ടി ഉപയോഗിക്കാം. ബാക്കിയുള്ളതിൽ 300 രൂപ ക്യാഷ് ബാക്ക് വൗച്ചറാണ്. ഇതിനു പുറമെ 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും ലഭിക്കും.
എന്നാൽ ഈ ഓഫറുകൾ നവംബര്‍ 10 മുതല്‍ 25 വരെയുള്ള റീചാര്‍ജുകള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാര്‍ജ് എന്നിവ വഴി ഉത്പനങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത.അതോടൊപ്പം ജിയോ നല്‍കുന്ന ക്യാഷ് ബാക്ക് ആനുകൂല്യങ്ങൾ ഡിജിറ്റല്‍ വാലറ്റിലൂടെ ലഭ്യമാകും. ക്യാഷ്ബാക്ക് വൗച്ചറും വാലറ്റിലൂടെയാണ് ലഭ്യമാകുക.
Leave a Reply