Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 22, 2026 2:29 am

Menu

Published on October 19, 2017 at 12:36 pm

1500 രൂപയുടെ ജിയോഫോണ്‍ ഉപയോഗിക്കണമെങ്കില്‍ ചെലവ് 4500 രൂപ വേണ്ടി വരും

jio-phone-charges-and-recharge-options

1500 രൂപയുടെ ജിയോ ഫോൺ ഉപയോഗിക്കാൻ ചിലവ് 4500 രൂപ വരെ വേണ്ടി വരും. ജിയോഫോണുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. കൊടുക്കുന്ന 1500 രൂപ അത്രയും തന്നെ 3 വര്ഷം കഴിയുമ്പോൾ തിരിച്ചു നൽകും എന്നായിരുന്നു പ്രഖ്യാപനം.

എന്നാൽ ഇതിൽ ചില മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ടി വരും. അതിൽ പ്രധാനപ്പെട്ടത് ഒരു വർഷത്തേക്ക് ചുരുങ്ങിയത് 1500 രൂപക്കെങ്കിലും റീചാർജ് ചെയ്യേണ്ടി വരും എന്നതാണ്. അങ്ങനെ വരുമ്പോൾ 3 വർഷത്തേക്ക് 4500 രൂപ.

ഇത് മാത്രവുമല്ല വർഷം കുറഞ്ഞത് 1500 രൂപക്കെങ്കിലും റീചാർജ് ചെയ്യാത്ത പക്ഷം നിങ്ങളുടെ ഫോൺ കമ്പനി തിരികെ ആവശ്യപ്പെടുകയും ചെയ്തേക്കാം. ഫോണിന്റെ ദുരുപയോഗത്തെ ഒരു പരിധി വരെ തടയുന്നതിനാണ് ഇങ്ങനെ ഒരു തീരുമാനം.

അതുപോലെ ഫോൺ തിരികെ വാങ്ങുന്നതിലും ചില മാനദണ്ഡങ്ങളുണ്ട്. ഒരു വർഷം മാത്രം പൂർത്തിയാക്കിയാണ് നിങ്ങൾ ഫോൺ തിരികെ നൽകുന്നതെങ്കിൽ ഡെപ്പോസിറ് തുക തിരികെ ലഭിക്കുകയില്ല. അതേസമയം 12 മാസത്തിനും 24 മാസത്തിനും ഇടയിലായാണ് നിങ്ങൾ ഫോൺ തിരിച്ചു നൽകുന്നതെങ്കിൽ 500 രൂപയെ ലഭിക്കൂ. 24 മാസത്തിനും 36 മാസത്തിനും ഇടയിലാണ് തിരിച്ചു കൊടുക്കുന്നതെങ്കിൽ 1000 രൂപ ലഭിക്കും.

36 മാസം, അതായത് കൃത്യം 3 വർഷം പൂർത്തിയാക്കിയാൽ മാത്രമേ 1500 രൂപ മുഴുവനായി നിങ്ങൾക്ക് ലഭിക്കുകയുള്ളു. പക്ഷെ ആ അവസ്ഥയിലും ഈ മൂന്നു വർഷം കൊണ്ട് 4500 രൂപക്കുമേൽ റീചാർജ് നടന്നെങ്കിൽ മാത്രമേ ഈ 1500 തിരികെ ലഭിക്കുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News