Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാവിലെ വ്യായാമം കഴിഞ്ഞ് തിരിച്ചെത്തുന്നവര്‍ ഒരു ഗ്ലാസ് വെളളം കുടിക്കാന്‍ ആഗ്രഹിച്ചിട്ടാകും വരുന്നത്. എന്നാല്‍ ബംഗളൂരുവിലെ പാര്‍ക്കുകളില്‍ വ്യായാമം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ലഭിക്കുക പച്ചിലകളുടെ ജ്യൂസ് ആണ്.
തൂക്കു പാത്രങ്ങളില്‍ നിറച്ച് വില്‍പ്പനയ്ക്ക് വെക്കുന്ന ജ്യൂസുകള്‍ ദാഹശമനി മാത്രമല്ല നിരവധി അസുഖങ്ങള്‍ക്കുളള മരുന്നു കൂടിയാണ്. ചുമ തൊട്ട് ഹൃദ്രോഗത്തിനുവരെയുളള ജ്യൂസുകള്‍ ഇവിടെയുണ്ട്.
ഒരു ആസ്ത്മക്കുളളത് എന്നു പറഞ്ഞാല്‍, ആസ്ത്മ എന്ന ലേബലൊട്ടിച്ച പാത്രത്തില്‍ നിന്ന് വില്‍പ്പനക്കാരന്‍ ജ്യൂസ് നല്‍കും. കറിവേപ്പില, ഇഞ്ചി, തുളസി, കറുകപ്പുല്ല്, ചെറുനാരങ്ങ എന്നിവയാണ് ആസ്തമയുടെ മരുന്നിനുളള ചേരുവകള്‍. രുചിക്കായി പ്രത്യേകമായി ഒന്നും ചേര്‍ക്കുന്നില്ല എന്നതാണീ ജ്യൂസുകളുടെ പ്രത്യേകത. ഒരു ഗ്ലാസിന് പത്തു രൂപയാണ് വില.
വിവിധ അസുഖങ്ങള്‍ക്കുളള ജ്യൂസിനു പുറമേ നല്‍കുന്ന ‘ജനറല്‍’ ജ്യൂസ് എല്ലാ ജ്യൂസുകളുടെയും മിശ്രിതമാണിത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമില്ലാത്തവര്‍ക്ക് ഇത് കുടിക്കാം. ജ്യൂസുകള്‍ക്കൊപ്പം ഒരു ചൂടു സൂപ്പും ലഭിക്കും.
ചെറുപയര്‍, മുതിര, കടല തുടങ്ങിയ പയറുകള്‍ മുളപ്പിച്ച് അരച്ച് അരിച്ചെടുത്ത് തയ്യാറാക്കുന്നതാണിത്. രുചിക്കായി കുറച്ചു കുരുമുളകും ഉപ്പും ഇതില്‍ ചേര്‍ക്കും. ചൂടാറാതിരിക്കാന്‍ ഒരു വലിയ ഫ്‌ളാസ്‌ക്കിലാണ് വില്‍പ്പനക്കാര്‍ സൂപ്പ് കൊണ്ടു വരുന്നത്. ജനറല്‍ ജ്യൂസിനും സൂപ്പിനുമാണ് ആവശ്യക്കാരേറെയുളളത്.
പ്രകൃതി ചികിത്സ , ആയുര്‍വ്വേദം എന്നിവയില്‍ പറയുന്ന ചികിത്സാവിധികളും പുസ്തക രൂപത്തില്‍ ലഭിക്കുന്ന വീട്ടുചികിത്സാ കുറിപ്പുകളും അനുസരിച്ചാണ് വില്‍പ്പനക്കാര്‍ ജ്യൂസ് തയ്യാറാക്കുന്നത്. ബംഗളൂരുവിലെ സിറ്റി മാര്‍ക്കറ്റില്‍ നിന്നും ഫാമുകളില്‍ നിന്നും ഇതിനായി ഇവര്‍ ഇലകളും മററും വാങ്ങുന്നു.
ജ്യൂസ് വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം പല അസുഖങ്ങളും കുറഞ്ഞതായാണ് ദിവസവും പാര്‍ക്കിലെത്തുന്നവര്‍ പറയുന്നത്
ഇത്തരം ജ്യൂസുകള്‍ ഗുണകരവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തതുമാണെന്നതാണ് മിക്കവരും വാങ്ങുന്നതിന്റെ കാരണം. രാവിലെ ആറു മുതല്‍ എട്ടു വരെയാണ് വില്‍പ്പന. ദിവസവും നൂറിലധികം പേര്‍ ജ്യൂസ് വാങ്ങാറുണ്ടെന്നാണ് മിക്ക പാര്‍ക്കുകളിലെയും വില്‍പ്പനക്കാര്‍ പറയുന്നത്.
Leave a Reply