Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ ലീഗിലെ താര ലേലത്തിനു പിന്നാലെ വിവാദത്തിലേക്ക് സര്‍വ് ചെയ്ത് ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും രംഗത്ത്. ലേലത്തിന്‍െറ അവസാന നിമിഷം അടിസ്ഥാന തുക വെട്ടിക്കുറച്ച സംഘാടകരുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ടാണ് ഇരുവരും രംഗത്തെത്തിയത്.വഞ്ചനയും അപമാനകരവുമാണ് സംഘാടകരുടെ നടപടിയെന്ന് ഐകണ്‍ താരങ്ങള്‍ കൂടിയായ കോമണ്‍വെല്‍ത് ഗെയിംസ് ഡബ്ള്‍സ് ചാമ്പ്യന്മാര്‍ പറഞ്ഞു.അശ്വിനിക്കും ജ്വാലക്കും 50,000 യു.എസ് ഡോളര്‍ (29.8 ലക്ഷം രൂപ) ആയിരുന്നു അടിസ്ഥാന വിലയായി നിശ്ചയിച്ചത്. എന്നാല്‍, വനിതകളുടെ ഡബ്ള്‍സ് ഒഴിവാക്കിയതോടെ ഇരു താരങ്ങളുടെയും ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു. ജൂനിയര്‍ താരങ്ങള്‍ക്ക് വന്‍ തുക ലഭിച്ചപ്പോഴാണ് ഇന്ത്യയുടെ മുന്‍നിര താരങ്ങളെ ഫ്രാഞ്ചൈസികള്‍ തഴഞ്ഞത്. അശ്വിനിയുടെ ഇപ്പോഴത്തെ ഡബ്ള്‍സ് പങ്കാളി പ്രദന്യ ഗാദ്രെയെ 46,000 ഡോളറിനും (അടിസ്ഥാന തുക 10,000 ഡോളര്‍), മിക്സഡ് ഡബ്ള്‍സ് പങ്കാളി തരുണ്‍ കോണയെ 28,000 ഡോളറിനുമാണ് (അടിസ്ഥാന തുക 15,000 ഡോളര്‍) ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.‘തീര്‍ത്തും നിരാശപ്പെടുത്തി. ഐകണ്‍ താരങ്ങളായി കരാര്‍ ചെയ്ത ഞങ്ങളെ മാന്യമായെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. അടിസ്ഥാന തുക വെട്ടിക്കുറച്ചത് പോലും ഐ.ബി.എല്‍ അധികൃതര്‍ അറിയിച്ചില്ല. വനിതാ ഡബ്ള്‍സ് ഒഴിവാക്കി ഒരു പുരുഷ സിംഗ്ള്‍സ് മത്സരം കൂടി ഉള്‍പ്പെടുത്തിയത് വൈകിയാണ് അറിഞ്ഞത്. അപമാനകരവും ആഴത്തില്‍ മുറിവേല്‍പിക്കുന്നതുമായി ഐ.ബി.എല്ലിന്‍െറ നടപടി’ -ജ്വാല ഗുട്ട തുറന്നടിച്ചു പറഞ്ഞു.
Leave a Reply