Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദേശീയ അവാര്‍ഡുകൾ പലത് നേടിയ തമിഴ് ചിത്രം കാക്കമുട്ടൈ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുന്നു. കുട്ടികള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. മികച്ച കുട്ടികളുടെ ചിത്രം, ബാലതാരം എന്നീ ദേശീയ അവാര്‍ഡുകള്‍ കാക്കമുട്ടൈയ്ക്ക് ലഭിച്ചിട്ടുണ്ട്. എം. മണികണ്ഠനാണ് സിനിമ സംവിധാനം ചെയ്തത്. ഇ ഫോര്‍ എന്‍റര്‍ടെയ്ന്‍മെന്‍റാണ് ചിത്രം തിയെറ്ററില്‍ എത്തിക്കുന്നത്. തമിഴില്‍ വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രമാണിത്. നടന്‍ ധനുഷും സംവിധായകന്‍ വെട്രിമാരനും ചേര്‍ന്നാണ് കാക്കമുട്ടൈ നിര്‍മിച്ചിരിക്കുന്നത്. തെരുവില്‍ വളരുന്ന രണ്ടു കുട്ടികളുടെ കഥയാണ് കാക്കമുട്ടൈ. രമേഷ്, വിഘ്നേഷ് എന്നാണ് കുട്ടിക്കഥാപാത്രങ്ങളുടെ പേര്. കുട്ടികള്‍ മാത്രമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവരുടെ പിസ കഴിക്കാനുള്ള ശ്രമമാണ് ചിത്രം. തമിഴ് സിനിമ ഇതു വരെ കാണാത്ത അവതരണ ശൈലിയിലാണ് മണികണ്ഠന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാര്‍ സിനിമയ്ക്ക് നികുതി ഇളവ് നല്‍കിയിരുന്നു.
Leave a Reply