Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 14, 2026 4:51 am

Menu

Published on June 30, 2013 at 11:13 am

കനിമൊഴി സോണിയയുടെ വീട്ടില്‍

kanimozhi-met-sonia

രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡി.എം.കെ നേതാവ് കരുണാനിധിയുടെ മകള്‍ കനിമൊഴി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതു കോണ്‍ഗ്രസിനും ഡി.എം.കെക്കുമിടയിലെ പ്രശ്നങ്ങൾ ഒത്തുതീർപ്പാവാൻ ഇടയായേക്കാം.

ശ്രീലങ്കയിലെ തമിഴ് വംശജര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് യു.പി.എ മന്ത്രിസഭയില്‍നിന്നും മുന്നണിയില്‍ നിന്നും ഡി.എം.കെ പുറത്തുപോയത്. ശേഷം കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും അവസാനിച്ചതായി കരുണാനിധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷ ഉള്‍പ്പെടെയുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ ഡി.എം.കെയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കും. ഡി.എം.കെ മുന്നണി വിട്ടതോടെ മുലായംസിങ്ങിന്‍െറ എസ്.പിയെയും മായാവതിയുടെ ബി.എസ്.പിയെയും അമിതമായി ആശ്രയിക്കേണ്ടിവരുന്ന കോണ്‍ഗ്രസിന് അത് ആശ്വാസമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News