Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:54 pm

Menu

Published on June 15, 2015 at 4:36 pm

കണ്ണൂർ-കാർവാർ-ബംഗലൂരു എക്സ്പ്രസ് പാളം തെറ്റി

kannurkarwar-bengaluru-express-derails-no-casualty

മംഗലാപുരം: കണ്ണൂർ കാർവാർ ബംഗലൂരു എക്സ്പ്രസ്, മൈസൂർ റെയ്ൽവേ ഡിവിഷനിലെ ഷിരിവാജിലു-യാദകുമാരി സ്റ്റേഷനുകൾക്കിടെ പാളം തെറ്റി. ഇന്നു പുലർച്ചെ 2.10നാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഈ റൂട്ടിലുള്ള ട്രെയ്ൻ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.
ട്രെയിനിന്‍റെ രണ്ടു എൻജിനുകളും ഒരു കോച്ചുമാണ് പാളംതെറ്റിയത്. പാളെ തെറ്റിയ എൻജിനും കോച്ചും നീക്കിയശേഷം അപകടത്തിൽപ്പെട്ട ട്രെയിൻ ബംഗലൂരു സെൻട്രൽ, കണ്ണൂർ, ഷൊർണൂർ, പാലക്കാട്, ഇറോഡ്, സേലം വഴി തിരിച്ചുവിട്ടു. അപകടത്തെ തുടർന്ന് ഇന്നു പുറപ്പടേണ്ട യശ്വന്ത് പൂർ-കാർവാർ- ബംഗലൂരു-കണ്ണൂർ-കാർവാർ എക്സ്പ്രസ് റദ്ദാക്കി. യാത്രക്കാർക്കുവേണ്ടി ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവെ അറിയിച്ചു.

Loading...

Comments are closed.

More News