Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ ഭാര്യയ്ക്ക് നല്‍കിയ സമ്മാനം ഒരു ലക്ഷം രൂപയുടെ വാട്ടര്‍പ്രൂഫ് സാരി.കര്‍ണ്ണാടക സില്‍ക്ക് ഇന്റസ്ട്രീസ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐസി) ദേവനാഗിരി ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഭാര്യയ്ക്കുവേണ്ടി ഒരു സാരി വാങ്ങുകയായിരുന്നു.സാരിയില്‍ സ്വര്‍ണ നൂലുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതും പ്രത്യേകതയാണ്.ത്തിയ മുഖ്യമന്ത്രിക്ക് സ്വര്‍ണ നൂലുകള്‍ കൊണ്ടുള്ള പുതിയ സാരി കളക്ഷന്‍സ് ജീവനക്കാര്‍ കാണിച്ചു. വാട്ടര്‍ പ്രൂഫ് ആണെന്ന് അറിയിച്ചതോടെ പരിശോധിക്കാന്‍ അദ്ദേഹം സാരിയില്‍ വെള്ളം ഒഴിക്കാന്‍ ആവശ്യപ്പെട്ടു.സാരി വാട്ടര്‍പ്രൂഫാണെന്ന് മനസിലാക്കിയ ശേഷം ഭാര്യയ്ക്കായി ഒരെണ്ണം പാക്ക് ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പടുകയായിരുന്നു. മന്ത്രിയുടെ വാട്ടര്‍പ്രൂഫ് സാരിയെക്കുറിചുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
Leave a Reply