Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി മുതൽ പിൻസീറ്റ് യാത്ര അനുവദിക്കില്ല. കർണ്ണാടക സർക്കാരാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്. സ്ത്രീകൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളിൽ 25 ശതമാനവും 100 സി.സി.യിൽ കുറവാണ്. ഇത് കണക്കിലെടുത്ത് 50 സി.സി.യിലേക്ക് വിലക്കുപരിധി കുറയ്ക്കുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്. 100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളിലെല്ലാം പിന്‍സീറ്റുകള്‍ പൊതുവെ ഘടിപ്പിക്കാറുണ്ട്. ഇക്കാര്യത്തിൽ വിദഗ്ധരുടെ ഉപദേശം തേടിയശേഷം മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ച് ഇക്കാര്യത്തിൽ ഒരു അവസാന തീരുമാനം എടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. 100 സി.സി.യിൽ താഴെയുള്ള ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുവരെ സംസ്ഥാനത്ത് 1.85 കോടിവാഹനങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. ബെംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലധികം ഇരുചക്രവാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Leave a Reply