Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊൽക്കത്ത: ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ പുതിയതായി 240 ഇന്ത്യൻ വാക്കുകൾ കൂടി ഉൾപ്പെടുത്തി. നമ്മുടെ പപ്പടത്തെയും കറിവേപ്പിലയെ വരെയും ഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകളില്‍ നിന്നാണ് ഇവയെ തിരഞ്ഞെടുത്തത്. പുതിയതായി ഡിഷ്‌നറിയില്‍ സ്‌ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യന്‍ വാക്കുകളില്‍ 60 ശതമാനവും ഹിന്ദിയില്‍ നിന്നുള്ളവയാണ്. ഇന്ത്യയില്‍ നിന്ന് ഇതുവരെ 900 മുതല്‍ 1,000 വാക്കുകള്‍ വരെ ഓക്‌സ്ഫോര്‍ഡ് ഡിഷ്‌നറയില്‍ സ്‌ഥാനം പിടിച്ചു കഴിഞ്ഞു. ആദ്യമായാണ് ഇത്രയധികം വാക്കുകൾ ഉൾപ്പെടുത്തുന്നത്. ഓക്‌സ്ഫോര്‍ഡ് ഡിക്ഷ്‌ണറിയുടെ നവീകരിച്ച പതിപ്പിന്റെ ഒമ്പതാം എഡിഷനിലാണ് ഇന്ത്യന്‍ ഇംഗ്ലീഷില്‍ നിന്ന് ഇരുനൂറിലധികം വാക്കുകള്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയിലെ വിഭവങ്ങള്‍ക്ക് ലോക വിപണിയില്‍ വൻ സ്ഥാനമാണ് ഉള്ളത്. അതിനാലാണ് ടൂറിസ്‌റ്റുകള്‍ക്കും ഇന്ത്യന്‍ വിഭവങ്ങള്‍ ഇഷ്‌ടപ്പെടുന്ന മറ്റ് രാജ്യക്കാര്‍ക്കും കൂടുതല്‍ പ്രയോജനകരമാകുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ പതിപ്പ് തയ്യാറാക്കിയതെന്ന് അധികൃതര്‍ പറയുന്നു.
Leave a Reply