Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ അമ്മ കാന്റീന്‍ മാതൃകയില്‍ രാജ്യ തലസ്ഥാനത്ത് ആംആദ്മി കാന്റീനുകള്‍ തുടങ്ങാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. വ്യവസായ പ്രദേശങ്ങളിലും ആശുപത്രികളിലും വാണിജ്യ കേന്ദ്രങ്ങളിലുമാകും ആദ്യം കാന്റീന്‍ തുടങ്ങുക. ഇവിടെ നിന്നും ജനങ്ങള്‍ക്ക് 10 രൂപയ്ക്ക് ഊണ് കഴിക്കാം. ഭക്ഷ്യ സിവില്‍ സപ്ലെസിനാണ് നടത്തിപ്പു ചുമതല. തമിഴ്‌നാടിന്റെ എല്ലാ നഗരങ്ങളിലും മുഖ്യന്ത്രി ജയലളിത തുടക്കമിട്ട അമ്മ കാന്റീന്‍ വന്‍ വിജയമായിരുന്നു. മൂന്നു നേരം (രാവിലെ, ഉച്ചയ്ക്ക്, രാത്രി) തുച്ഛമായ നിരക്കില്‍ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം എന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഇഡ്ഡലിക്ക് ഒരു രൂപയും ഊണിന് അഞ്ചു രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. തൈര് സാദത്തിന് മൂന്നു രൂപയും ചപ്പാത്തിക്കും കറിക്കും കൂടി അഞ്ചു രൂപയുമാണ് വില. അമ്മ കാന്റീന്‍ വന്‍ വിജയമായത് കേരളത്തിലും ചര്‍ച്ചയായിരുന്നു. നഗരങ്ങളില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വന്‍ വിലയാണ് ഈടാക്കുന്നത്. ഇതില്‍നിന്നും സാധാരണക്കാര്‍ക്ക് രക്ഷനേടാന്‍ യാതൊരു മാര്‍ഗവുമില്ല. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ തമിഴ്‌നാടിന്റെ പാത പിന്തുടരുമ്പോള്‍ എന്തുകൊണ്ട് അയല്‍സംസ്ഥാനമായ കേരളത്തില്‍ ഇത് നടപ്പിലാക്കിക്കൂടാ എന്ന ചോദ്യമാണ് ഉയരുന്നത്.
Leave a Reply