Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:58 am

Menu

Published on June 14, 2013 at 5:20 am

കേരള ബി.എ.എസ്.എല്‍.പി ഫലം

kerala-baslp-resut-2013

ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ.എസ്.എല്‍.പി ഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂണ്‍ 29 വരെ അപേക്ഷിക്കാം.

എം.എ/എം.എസ്സി/എം.കോം
ടൈംടേബിള്‍
വിദൂരപഠനകേന്ദ്രം ജൂണ്‍ 27മുതല്‍ നടത്തുന്ന എം.എ/എം.എസ്സി/എം.കോം ഫൈനല്‍ പരീക്ഷയുടെയും മേഴ്സി ചാന്‍സ് പരീക്ഷയുടെയും ടൈംടേബിള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

റിസര്‍ച് മെതേഡ്സ്:
ദ്വിദിന സെമിനാര്‍
കോമേഴ്സ് പഠനവകുപ്പ് റിസര്‍ച് ഫോറം ജൂണ്‍ 13, 14 തീയതികളില്‍ പാളയം കാമ്പസിലെ സെനറ്റ് ചേംബറില്‍ ‘ഐഡന്‍റിഫിക്കേഷന്‍ ഓഫ് റിസര്‍ച് പ്രോബ്ളംസ്, റിസര്‍ച് ഡിസൈന്‍ ആന്‍ഡ് മെതഡോളജി’ വിഷയത്തില്‍ സെമിനാര്‍ നടത്തും. രജിസ്ട്രേഷന്‍ ഇ-മെയില്‍ (sridevi.saravanan@yahoo.com) വഴി ചെയ്യാം. ഫോണ്‍: 9446645223, 0471 2416050.

ഇംഗ്ളീഷ് റിഫ്രഷര്‍ കോഴ്സ്
അക്കാദമിക് സ്റ്റാഫ് കോളജ് ജൂലൈ 11മുതല്‍ 31വരെ സര്‍വകലാശാല/കോളജ് അധ്യാപകര്‍ക്കായി നടത്തുന്ന ഇംഗ്ളീഷ് റിഫ്രഷര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിശദവിവരങ്ങളും അക്കാദമിക് സ്റ്റാഫ് കോളജില്‍ നിന്നോ വെബ്സൈറ്റില്‍ (www.keralauniversity.ac.in/ugcasc) നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പലിന്‍െറ സാക്ഷ്യപത്രത്തോടുകൂടി ഡയറക്ടര്‍, അക്കാദമിക് സ്റ്റാഫ് കോളജ്, കേരള സര്‍വകലാശാല, കാര്യവട്ടം 695 581 വിലാസത്തില്‍ ജൂണ്‍ 15ന് മുമ്പ് ലഭിക്കണം. ഫോണ്‍: 0471 2308989.

Loading...

Leave a Reply

Your email address will not be published.

More News