Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 4:42 pm

Menu

Published on May 7, 2014 at 2:35 pm

ഹയർസെക്കൻഡറിയിൽ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കി; ക്ലാസ് സമയം രാവിലെ 9 മുതൽ വൈകീട്ട് നാലര വരെ !

kerala-panel-moots-5-day-week-for-plus-2-classes

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കി.ക്ലാസ് സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട് 4.30 വരെയാക്കാനും തീരുമാനിച്ചു. ഉച്ചഭക്ഷണ സമയം ഒരു മണിക്കൂറിൽ നിന്ന് മുക്കാൽ മണിക്കൂറാക്കി കുറച്ചു.ലബ്ബ കമ്മീഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമുണ്ടായത്. ഹയർ സെക്കൻററി അദ്ധ്യാപകരുടെ സീനിയർ തസ്തിക നിർത്തലാക്കാനുള്ള ഡയറക്‌ടറേറ്റിൻറെ ശുപാർശ മന്ത്രി പി.കെ.അബ്ദുറബ്ബിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു.ഈ യോഗത്തിൽ തന്നെയാണ് ഹയർസെക്കൻഡറിയിൽ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റാൻ തീരുമാനിച്ചതും. ജൂനിയർ അധ്യാപകർക്ക് അഞ്ചു വർഷത്തിനു ശേഷമേ സീനിയർ സ്കെയിൽ നൽകുകയുള്ളുവെന്നതിനെ കുറിച്ചും ഹയർസെക്കൻഡറി അദ്ധ്യാപകരുടെ ഗസറ്റഡ് റാങ്ക് ഇത് ഇല്ലാതാക്കുമെന്നതിനെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു.നിലവിൽ 15 മണിക്കൂറിൽ താഴെ മാത്രം പടിപ്പിക്കുന്ന അദ്ധ്യാപകരെയാണ് ജൂനിയർ തസ്തികയിൽ നിലനിർത്തിയിരിക്കുന്നത്.80 ശതമാനത്തിലധികം പേരും സീനിയർ തസ്തികയിലാണ് നിയമിക്കപ്പെട്ടിട്ടുള്ളത്‌.ഇതുമായി ബന്ധപ്പെട്ട് 21ന് വീണ്ടും ചർച്ച നടത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News