Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 6:02 am

Menu

Published on October 21, 2014 at 10:27 am

പി.എസ്.സി. പരീക്ഷകൾ ഇനി ഓണ്‍ലൈനിലും

kerala-psc-exams-go-online

കാസര്‍കോട്: വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് പി.എസ്.സി. ഓണ്‍ലൈനില്‍ പരീക്ഷയും അഭിമുഖവും നടത്താനൊരുങ്ങുന്നു.ഓണ്‍ലൈന്‍ പരീക്ഷാസൗകര്യം ഏര്‍പ്പെടുത്തുന്നതിനായി 150 കമ്പ്യൂട്ടറുകൾ പി.എസ്.സി. ഓഫീസിലെത്തും. ജില്ലാ പി.എസ്.സി. ഓഫീസ് സമ്പൂര്‍ണമായി കമ്പ്യൂട്ടവര്‍വത്കരിച്ചതിന്റെ ഭാഗമായി ഉദ്യോഗാര്‍ഥികളുടെ സഹായത്തിനായി 30 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.തുളസി സോഫ്റ്റ്‌ വെയർ എന്നപേരില്‍ ഇതിനായി പ്രത്യേക സോഫ്റ്റ്‌ വെയറും ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, റാങ്ക് ലിസ്റ്റ് പരിശോധന, ഷോര്‍ട്ട് ലിസ്റ്റ് പരിശോധന, അഭിമുഖം നടക്കുന്ന തീയതികളും സ്ഥലവും ഉള്‍പ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഉദ്ദ്യോഗാർഥികൾക്ക് മൊബൈൽ എസ്.എം.എസ്സിലൂടെ ജോലിക്ക് അപേക്ഷിക്കാൻ പറ്റുന്ന രീതിയില്‍ ഭാവിയില്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ പി.എസ്.സി. ലക്ഷ്യമിടുന്നതായി പി.എസ്.സി. അംഗം യു.സുരേഷ്‌കുമാര്‍ അറിയിച്ചു.

Loading...

Comments are closed.

More News