Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹ്യൂസ്റ്റൺ : ചൊവ്വയിൽ സ്ഥിരതാമസത്തിന് പോകാൻ തെരഞ്ഞെടുക്കപ്പെട്ട നൂറുപേരിൽ മലയാളിയും. മലയാളിയായ ശ്രദ്ധ പ്രസാദ്(19) ആണ് ദൗത്യ സംഘത്തിന്റെ സാധ്യതാ പട്ടികയിൽ ഇടിപിടിച്ച ഏക മലയാളി.പാലക്കാട് സ്വദേശിയും കോയമ്പത്തുര്‍ അമൃതവിദ്യാപീഠത്തിലെ മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിദ്യാര്‍ഥിനിയുമാണു ശ്രദ്ധ. നെതർലൻഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സയൻസ് ഫൗണ്ടേഷനാണ് ഭൂമിയിൽ നിന്ന് 24 പേരെ ചൊവ്വയിലേക്കു കൊണ്ടുപോകുന്നത്. ഇതിൽ 100 പേരുടെ സാധ്യതാ പട്ടികയിലാണ് ശ്രദ്ധ ഇടംപിടിച്ചത്. ചെറുപ്പത്തിലെ ബഹിരാകാശ കാഴ്ചകളോട് ഇഷ്ടമുണ്ടായിരുന്ന ശ്രദ്ധ പത്രപരസ്യം മുഖേനയാണ് ചൊവ്വാ ദൗത്യത്തെക്കുറിച്ച് അറിയുന്നത്. ഒരു കൗതുകം തോന്നി ഓൺലൈനിലൂടെ അപേക്ഷ നൽകി. മൂന്നു മാസങ്ങൾക്കുശേഷം ശ്രദ്ധയുടെ ഇമെയിലേക്കു മറുപടിവന്നു. അപേക്ഷ അയച്ച രണ്ടു ലക്ഷം പേരിൽ നിന്നു തിരഞ്ഞെടുത്ത 663 പേരുടെ പട്ടികയിൽ ശ്രദ്ധയും ഇടംപിടിച്ചു. ഇപ്പോഴിതാ, 100 പേരുടെ സാധ്യതാ പട്ടികയിലും.മാനസികശേഷി, ശാരീരകശേഷി പരിശോധനയും കഴിഞ്ഞു. നെതർലൻഡ്സിൽ നടത്തുന്ന റിയാലിറ്റി ഷോ മാത്രമാണ് ബാക്കിയുള്ളത്. അമേരിക്കയിലെ സെൻട്രൽ ഫ്ളോറിഡ സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായ തരൻജിത് സിംഗ് ഭാട്ടിയ (29), ദുബായിൽ താമസിക്കുന്ന ഡൽഹി സ്വദേശിയായ ഋതിക സിംഗ്(29) എന്നിവരാണ് മറ്റുള്ള രണ്ടുപേർ. രണ്ട് ലക്ഷം അപേക്ഷകരിൽനിന്നാണ് മാർസ്-1 എന്ന ബഹിരാകാശ പദ്ധതിയിലേക്ക് നൂറുപേരെ തെരഞ്ഞെടുത്തത്. ഇതിൽനിന്ന് 24 പേരെയാണ് അവസാനമായി നിശ്ചയിക്കുന്നത്. 2024ൽ ലക്ഷ്യമിടുന്ന ആദ്യ യാത്രയിൽ നാലു പേരാണ് ചൊവ്വയിലേക്ക് പോകുന്നത്. തുടർന്ന് നാലു പേർ വീതം അഞ്ച് സംഘങ്ങൾ. ഹോളണ്ട് ആസ്ഥാനമായ മാർസ്-1 എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. പോകുന്നവർക്ക് ഭൂമിയിലേക്ക് മടങ്ങാനാവില്ല. ചൊവ്വയിൽ ഭൂമിക്ക് സമാനമായ കൃത്രിമ അന്തരീക്ഷമൊരുക്കി താമസിക്കണം. അവസാന പട്ടികയിലെത്തിയാൽ നയാപൈസ മുടക്കാതെ 24 പേർക്കും ചൊവ്വയിലെത്തി താമസിക്കാം. മാത്രമല്ല, ശമ്പളവും ലഭിക്കും. ആദ്യ നാലു പേരെ കൊണ്ടുപോകാനുള്ള ചെലവ് 40,000 കോടി രൂപയാണ്. മനുഷ്യനില്ലാത്ത ആദ്യ യാത്ര 2018ലാണ്.
Leave a Reply