Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 4:50 am

Menu

Published on August 3, 2015 at 4:47 pm

ഖേൽ രത്ന അവാർഡിന് സാനിയ മിർസയെ ശുപാർശ ചെയ്തു

khel-ratna-for-sania-mirza

ന്യൂഡൽഹി:രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽര്തന അവാർഡിനു, വിമ്പിൾഡൻ ടെന്നിസ് ഡബിൾസ് വിജയിയായ സാനിയ മിർസയെയും കേന്ദ്രകായിക മന്ത്രാലയം ശുപാർശ ചെയ്തു. മലയാളി താരങ്ങളായ ടിന്റുലൂക്ക, ദീപിക പള്ളിക്കൽ എന്നിവരുൾപ്പെടെ മറ്റു 11 പേർ നേരത്തെ പരിഗണനാ പട്ടികയിലുണ്ട്.

ഹോക്കി താരം പി.ആർ. ശ്രീജേഷിന്റെ പേര് അർജുനാ അവാർഡിനായി പരിഗണിക്കുന്നു. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് വി.കെ. ബാലി അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഈ മാസം പത്തിനു മുൻപ് പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ നാലു വർഷത്തെ പ്രകടനമാണു മാനദണ്ഡം.

അവാർഡ് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതു സമിതിയാണെന്നു കായിക മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. വികാസ് ഗൗഡ (ഡിസ്കസ് ത്രോ), ദേവേന്ദ്ര ജജാരിയ ( പാരാലിംബിക് ജാവലിൻ), സർദാർ സിങ്( ഹോക്കി), അഭിഷേക് വർമ (അമ്പെയ്ത്ത്) എന്നിവരെയും ഖേൽരത്നയ്ക്കായി ‌പരിഗണിക്കുന്നു.

അർജുന, പത്മശ്രീ പുരസ്കാരങ്ങൾ നേടിയ സാനിയയുടെ പേര് ഖേൽരത്നയ്ക്കായി ടെന്നിസ് ഫെഡറേഷൻ ശുപാർശ ചെയ്തിരുന്നില്ല. ഏഷ്യൻ ഗെയിംസിലേതുൾപ്പെടെ സാനിയയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് കേന്ദ്രകായിക മന്ത്രാലയം നേരിട്ട് ശുപാർശ ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News