Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാവുന്നതിന് അപ്പുറമുള്ള പാരാജയമായിരുന്നു ബിജെപി ഇത്തവണ ഏറ്റുവാങ്ങിയിരുന്നത്.തെരഞ്ഞെടുപ്പ് ആരവങ്ങളടങ്ങി ഡല്‍ഹിയില്‍ കെജ്രിവാള്‍ ഭരണം തുടങ്ങിക്കഴിയുമ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത് കിരണ്‍ ബേദി എവിടെയാണെന്നാണ്.ബിജെപിയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും ബേദി പൂര്‍ണമായും പിന്‍വാങ്ങിയെന്നാണ് സൂചന. ബിജെപിയുടെ മീറ്റിങ്ങികളിലും മറ്റ് പരിപാടികളിലുമൊന്നും കിരണ്‍ ബേദിയെ കാണാനില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ ആര്‍ എസ് എസ് രംഗത്തെത്തിയത് ബേദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply