Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുന്‍ രാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ പേരില്‍ കോട്ടയം തെക്കുംതലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട്, രാജ്യാന്തര നിലവാരത്തില്‍ സിനിമാപഠനവുമായി ബന്ധപ്പെട്ട മികവേറിയ പഠനഗവേഷണങ്ങള്‍ വിഭാവനം ചെയ്യുന്നു. ഈ വര്‍ഷം പ്രവേശനത്തിന് 31 വരെ അപേക്ഷ സ്വീകരിക്കും. പ്ലസ്‌ടു ജയിച്ചവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മിനിമം മാര്‍ക്ക് നിബന്ധനയില്ല. 2014 ജൂണ്‍ ഒന്നിന് 35 വയസ്സു കവിയരുത്. 40% സീറ്റ് കേരളീയര്‍ക്ക്.പ്രോഗ്രാമുകള്‍: ആറു ശാഖകളില്‍ ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമുകള്‍, ഓരോന്നിലും പത്തു സീറ്റ്. 1.സ്ക്രിപ്റ്റ് റൈറ്റിംഗ് ആന്‍ഡ് ഡിറക്ഷന്‍, 2. എഡിറ്റിംഗ്, 3. സിനിമറ്റോഗ്രഫി, 4. ഓഡിയോഗ്രഫി, 5. ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ ഇഫക്റ്റ്സ്, 6. ആക്ടിംഗ്
തിരുവനന്തപുരം ,കൊച്ചി, മുംബൈ, ഡല്‍ഹി, അഹമ്മദാബാദു , കൊല്‍ക്കത്ത, എന്നീ കേന്ദ്രങ്ങളില്‍ മെയ് നാലിനു പ്രവേശനപരീക്ഷ. അപേക്ഷ: K.R. Narayan National Institute of visual Science & Arts എന്ന പേരില്‍ തിരുവന്തപുരത്ത് നിന്നു മാറാവുന്ന 300 രൂപയുടെ ഡ്രാഫ്റ്റ് അയച്ച് പ്രോസ്പെക്ടും അപേക്ഷ ഫോമും വരുത്താം. ഓണ്‍ലൈന്‍ അപേക്ഷകരും പ്രവേശനഫീ 1500 രൂപ ഡ്രാഫ്റ്റ് ആയി അടയ്ക്കേണ്ടതുണ്ട്. കുടുതല്‍ വിവരങ്ങള്‍ www.krnnivsa.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Leave a Reply