Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:23 pm

Menu

Published on January 27, 2014 at 5:02 pm

രാഹുല്‍ അന്തിയുറങ്ങിയ ചെറ്റകുടിലിന് മേൽകൂര പണിയാൻ ആം ആദ്മി പാർട്ടി വേണ്ടി വന്നു.

kumar-vishwas-to-help-dalit-woman-rahul-visited

6 വർഷങ്ങൾക്ക്  മുൻപ് ആം ആദ്മി യിലേക്ക് ഇറങ്ങി ചെല്ലാൻ  വോട്ട് പിടിക്കാനായി  ദളിത്‌  ഭവനങ്ങളിലേക്ക്  രാഹുൽ  യാത്രകൾ നടത്തിയിരുന്നു. അന്ന്  അമേത്തിയിലെ ദളിത്‌ യുവതിയായ സുനിതാ കോറിയുടെ വിട്ടില്‍ വച്ച്  ഭക്ഷണം കഴിക്കുകയും  താമസിക്കുകയും ചെയ്തത്   വാർത്തകളിലിടം  നേടിയിരുന്നു. വോട്ടിനും പ്രശസ്തിക്കും  വേണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍  ചെറ്റകുടിലിൽ താമസിച്ചിട്ടും  പിന്നീട് ആ വീട്  നന്നാക്കിക്കൊടുക്കാന്‍ രാഹുലോ കോണ്‍ഗ്രസോ തയ്യാറായിരുന്നില്ല. എന്നാൽ  രാഹുലിനെതിരെ ഇത്തവണ മത്സരിക്കുമെന്ന്  പ്രഖ്യാപിച്ച ആം ആദ്മി നേതാവ് കുമാർ  വിശ്വാസ്   അടുത്തിടെ ആ വീട് സന്ദർശിച്ചപ്പോൾ  മേൽകൂരയില്ലാത്ത  ആ വീട്ടിൽ കഴിയുന്ന അവരുടെ അവസ്ഥ കണ്ട്  ഉടൻ തന്നെ വീടിന് മേൽകൂര പണിഞ്ഞുകൊടുക്കാമെന്ന് വാക്ക്  പറഞ്ഞിരുന്നു. പിന്നീട് പാർട്ടി പ്രവർത്തകർ തന്നെ ആസ്ബസ്ടോസ്  ഷീറ്റുകൾ വാങ്ങി  ആ വീടിന്റെ മേൽകൂര മേഞ്ഞുകൊടുത്തു. കുറെ നാളുകളായി അനുഭവിക്കുന്ന ദുരിതത്തിന്  അവസാനമുണ്ടായതിൽ  സുനിത  കുമാർവിശ്വസിനു നന്ദി പറഞ്ഞു. അമേതിയില്‍ മത്സരിക്കാന്‍ തീരുമാനിച്ച കുമാര്‍ വിശ്വാസ് ആദ്യം പോയത് സുനിതയുടെ വീട്ടിലായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News