Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുഞ്ഞുങ്ങളെ തല്ലി പഠിപ്പിക്കുന്ന രീതിയൊക്കെ പണ്ടത്തെക്കാലത്ത് സാധാരണയായിരുന്നു. പിന്നീട് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് ഇതില്‍ മാറ്റം വന്നു. എന്നാല്‍ ഇപ്പോഴും മാതാപിതാക്കള്‍ തമ്മിലുള്ള മത്സരത്തിനിടയില്‍ പെട്ട് കഷ്ടപ്പെടുന്ന കുട്ടികളും ഉണ്ടെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ.
സ്വന്തം കുഞ്ഞുങ്ങളെ നഴ്‌സറിയില്‍ ചേര്‍ക്കും മുന്‍പുതന്നെ അവരെ ക്ലാസ് ഫസ്റ്റ് ആക്കണമെന്ന അത്യാഗ്രഹവും പേറിയാണ് പല മാതാപിതാക്കളും നടക്കുന്നത്. ഇതിന്റെ നേര്‍സാക്ഷ്യമാണ് ഈ വീഡിയോ.
നാലോ അഞ്ചോ വയസു മാത്രം പ്രായം തോന്നിക്കുന്നൊരു കുഞ്ഞ് പഠനത്തിനിടെ കരഞ്ഞുകൊണ്ട് തന്നെ തല്ലാതിരിക്കാന്‍ തൊഴുത് അപേക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്. കുട്ടിയെ കണക്കു പഠിപ്പിക്കാനായി ക്രൂരമായ രീതിയാണ് ഒരു സ്ത്രീ പിന്‍തുടരുന്നത്.
ഒന്നു മുതലുള്ള അക്കങ്ങള്‍ എണ്ണിപ്പഠിക്കുകയാണ് പെണ്‍കുഞ്ഞ്. തെറ്റുമോയെന്ന ഭീതിയോടെയാണ് ഓരോ അക്കങ്ങളും കുട്ടി എണ്ണിപ്പറയുന്നത്. നിറകണ്ണുകളോടെ ഏങ്ങിയേങ്ങി കരയുന്നതിനിടയില്‍ പലതും മാറുന്നുമുണ്ട്.
ഇതിനിടെ തനിക്കു തെറ്റിപ്പോകുന്ന സമയത്താണ് തൊഴുകയ്യോടെ ആ കുഞ്ഞ് കരുണയ്ക്കായി അപേക്ഷിക്കുന്നത്. എന്നിട്ടും മനസ്സലിയാതെ കുഞ്ഞിന്റെ കവിളില്‍ അടിക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ കുഞ്ഞിന്റെ അവസ്ഥയില്‍ മനംനൊന്ത് വിഡിയോ പങ്കുവച്ചിരുന്നു. ഇതുഞെട്ടിപ്പിക്കുന്നതാണെന്നും ഒരിക്കലും ഭീഷണിപ്പെടുത്തലിലൂടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനാവില്ലെന്നും വിരാട് പറഞ്ഞു.
Most disturbing video I came across today on Facebook. Innocence and childhood being taken away in the name of education. #StopHarassing pic.twitter.com/uyH8gwBf8W
— Vamsi Kaka (@vamsikaka) August 18, 2017
Leave a Reply