Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 11:27 pm

Menu

Published on February 25, 2014 at 2:00 pm

മീററ്റിൽ പുലിയെ പേടിച്ച് സ്കൂളുകളും കടകളും അടച്ചിട്ടു

leopard-on-prowl-shuts-down-meerut

ഉത്തർപ്രദേശിലെ മീററ്റിൽ പുലിയെ പേടിച്ച് കഴിഞ്ഞ ദിവസം സ്കൂളുകളും കടകളും അടച്ചിട്ടു.ഞായറാഴ്ച രാവിലെ കന്‍േറാണ്‍മെന്‍റ് പ്രദേശത്തെ കച്ചവടകേന്ദ്രത്തില്‍ പുലിയെ ചിലർ കണ്ടിരുന്നു.അവിടെ വെച്ച് രണ്ടുപേരെ പുലി ആക്രമിച്ചപ്പോൾ ആളുകൾ പേടിച്ചോടി.ഈ കൂട്ടപ്പാച്ചിലിൽ ആറ് പേർക്ക് പരിക്കേറ്റു.പിന്നീട് പോലീസെത്തി ആകാശത്തേക്ക് വെടിവെച്ചപ്പോൾ പുലി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍കയറി അടുത്തകെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലൂടെചാടി കന്‍േറാണ്‍മന്‍റ് ആസ്പത്രിയില്‍ കയറി. രോഗികൾ കിടന്നിരുന്ന വാർഡിനകത്തായിരുന്നു പുലി കയറിയത്. ആസ്പത്രിജീവനക്കാര്‍ ഉടൻ തന്നെ രോഗികളെ പുറത്തെത്തിച്ച ശേഷം പുലിയെ വാർഡിലിട്ടു പൂട്ടി.പിന്നീട് വന്യജീവി ഉദ്യോഗസ്ഥർ വന്ന് മയക്കുവെടി വച്ചപ്പോൾ പുലി ജനൽ വഴി രക്ഷപ്പെട്ടു.പിന്നീട് പുലിയെ കണ്ടിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News