Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെംഗളൂരു:കഴിഞ്ഞ ആഴ്ച ബെംഗളൂര്‍ നഗരത്തിലെ വിബ്ജിയോർ സ്‌കൂളിൽ പരിഭ്രാന്തി പരത്തി പിടികൂടിയ പുലി രക്ഷപ്പെട്ടു. പുലിയെ ചികിത്സിക്കാനായി ബാനർഘാട്ടയിലെ നാഷണൽ പാർക്കിൽ ഒരു കൂട്ടിലാണ് പാർപ്പിച്ചിരുന്നത്.
ഞായറാഴ്ച ഭക്ഷണം നല്‍കുന്നതിനിടെ പുലി രക്ഷപ്പെട്ടതാണെന്നാണ് കരുതുന്നത്. ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂട് ശരിയായി പൂട്ടാതിരുന്നതാണ് പുലി രക്ഷപ്പെടാനിടയാക്കിയത് എന്നാണ് പാർക്ക് ഡയരക്ടർ സന്തോഷ് കുമാർ പറയുന്നത്. പുലിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ പുലിയിറങ്ങിയതിനാൽ ബെംഗളൂരുവിലെ 134 സ്‌കൂളുകൽ അടച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് സ്‌കൂള്‍ വരാന്തയിലൂടെ പുലി നടക്കുന്നത് സിസിടിവിയിലൂടെ സ്‌കൂള്‍ ജീവനക്കാര്‍ കണ്ടത്. ഇതേ സമയം പുലി പാര്‍ക്കില്‍ തന്നെ എവിടെയെങ്കിലും കാണുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Leave a Reply