Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) രോഗികൾക്ക് വിതരണം ചെയ്ത ബ്രഡില്‍ ജീവനുള്ള എലിയെ കണ്ടെത്തി. ഇതേത്തുടര്‍ന്ന് ദില്ലി എയിംസില്‍ ബ്രഡ് വിതരണം ചെയ്യുന്ന ഏജന്‍സിയെ മൂന്നു വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.
ജൂലൈ 29നാണ് നടപടിക്ക് ആസ്‌പദമായ സംഭവം ഉണ്ടായത്. എയിംസില്‍ വിവിധ വാര്‍ഡുകളിലെ രോഗികള്‍ക്ക് വിതരണം ചെയ്ത ബ്രഡുകളില്‍ ഒന്നിലാണ് ജീവനുള്ള എലിയെ കണ്ടെത്തിയത്. ശസ്‌ത്രക്രിയ കഴിഞ്ഞ രോഗിക്ക് നല്‍കിയ ബ്രഡിലാണ് എലിയെ കണ്ടെത്തിയത്. ഒരുതരത്തിലുള്ള അണുബാധയും ഉണ്ടാകാന്‍ പാടില്ലാത്ത വാര്‍ഡിലാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്. ഈ ബ്രഡ് ലഭിച്ച രോഗിയുടെ ബന്ധുക്കള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും സംഭവം ഒതുക്കാനായിരുന്നു ബന്ധപ്പെട്ടവരുടെ ശ്രമം. എന്നാല്‍ ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രഡ് വിതരണം ചെയ്‌ത ഏജന്‍സിയെ മൂന്നു വര്‍ഷത്തേക്ക് വിലക്കിയത്. എയിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡി കെ ശര്‍മ്മയാണ് ബ്രഡ് വിതരണം ചെയ്‌ത ഏജന്‍സിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിച്ചത്.
Leave a Reply