Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 7, 2026 10:17 am

Menu

Published on April 24, 2014 at 3:16 pm

ആറാം ഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു;117 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

lok-sabha-elections-2014-6th-phase-elaection-begins

ന്യൂഡല്‍ഹി:ആറാം ഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് ആരംഭിച്ചു.12 സംസ്ഥാനങ്ങളിലായി 117 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.ഡി.എം.കെ നേതാവ് എം. കരുണാനിധി ഗോപാലപുരത്തും കനിമൊഴിയും ജയലളിതയും ചെന്നൈയിലും വോട്ടു രേഖപ്പെടുത്തി.10 മണി വരെ 15 ശതമാനത്തോളം പേർ വൊട്ട് രേഖപ്പെടുത്തി.തമിഴ് നാട്ടിൽ 20 ശതമാനവും ഉത്തർപ്രദേശിൽ 16 ശതമാനം പേരും വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.മധ്യപ്രദേശില്‍ 10 സീറ്റുകളിലേക്കുള്ള ഇന്നത്തെ പോളിങ്ങോടെ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.തമിഴ്നാട്,മഹാരാഷ്ട്ര,ബിഹാര്‍,ഛത്തിസ്ഗഢ്,അസ്സം,പശ്ചിമ ബംഗാള്‍,രാജസ്ഥാന്‍,ജാര്‍ഖണ്ഡ്,ജമ്മു കശ്മീര്‍,പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിങ് പുരോഗമിക്കുന്നു.543 അംഗ ലോക്‌സഭയിലേക്ക് 349 സീറ്റുകളില്‍ വോട്ടെടുപ്പ് ഇന്നത്തെതോട് കൂടി പൂർത്തിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News