Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:18 pm

Menu

Published on February 16, 2015 at 1:41 pm

ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം മധ്യപ്രദേശില്‍

madhya-pradesh-to-get-worlds-largest-solar-power-project

ഭോപ്പാല്‍: ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ വൈദ്യുത നിലയം ഇന്ത്യയിലൊരുങ്ങുന്നു. 750 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ സൗരോര്‍ജ നിലയം മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് ഒരുങ്ങുന്നത്. 1500 ഹെക്ടര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണ ചിലവ് 4000 കോടിയോളം വരും. യൂണിറ്റിന് 5 രൂപ നിരക്കില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നിലയത്തിന് കഴിയുമെന്നാണ് കരുതുന്നത്. ഈ വൈദ്യുത നിലയം ബിഹാര്‍ സര്‍ക്കാറും ഇന്‍ഡ്യന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷനും സംയുക്തമായാണ് നിർമ്മിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ‘ഡെസേര്‍ട്ട് സണ്‍ലൈറ്റ് സോളാര്‍ പ്രോജക്ട്’ ആണ്. ഇതിന് 550 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷിയാണ് ഉള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News