Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:04 am

Menu

Published on October 10, 2013 at 5:34 pm

കമുകന് വേണ്ടി മഡോണ മതംമറുന്നു !

madona-change-cast

പ്രശസ്ത ഗായികയും സിനിമാതാരവുമായ മഡോണയും ഇസ്ലാം മതം സ്വീകരിക്കുന്നു എന്ന് വാര്‍ത്തകള്‍.താന്‍ ഇപ്പോള്‍ ഇസ്ലാം മതത്തിൻറെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ പഠിക്കുന്ന വിവരം പോപ് താരം മഡോണ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് തുറന്നു സമ്മതിച്ച പ്രശസ്തരുടെ നിരയിലേക്ക് ഇതോടെ മഡോണയുടെ പേരും വന്നിരിക്കുന്നു. റോമന്‍കാത്തലിക്ക് കുടുംബത്തില്‍ ജനിച്ച മഡോണ ഇതാദ്യമല്ല മതം മാറുന്നത് 1990കളുടെ മധ്യത്തില്‍ യഹൂദമതത്തിലെ കുപ്രസിദ്ധ ഉപവിഭാഗക്കാരായ കാബെല്ലയിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്ന് മഡോണ പറഞ്ഞിരുന്നു .
കഴിഞ്ഞ 17 വര്‍ഷമായി കാബല്ല വിശ്വാസിയായാണ് 55കാരിയായ മഡോണ അറിയപ്പെടുന്നത്. 1996 മുതലാണ് മഡോണ പ്രഖ്യാപിത കാബല്ല വിശ്വാസിയായത്. അതേസമയം 25കാരനായ ബ്രാഹിം സൈബാത്താണ് മഡോണയുടെ നിലവിലെ കാമുകന്‍ . ബ്രാഹിം ഇസ്ലാം മത വിശ്വാസിയാണ്. ഇവര്‍ തമ്മില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് മഡോണ തന്നെ വെളിപ്പെടുത്തിയിരുന്നു.കാമുകനൊപ്പം ജീവിക്കുന്ന മഡോണ അദ്ദേഹത്തിൻറെ വിശ്വാസത്തിലേക്ക്‌ മാറാനുള്ള നീക്കത്തിലാണെന്നാണ്‌ റിപ്പോര്‍ട്ട്‌.

Loading...

Leave a Reply

Your email address will not be published.

More News