Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 8:45 am

Menu

Published on February 17, 2014 at 1:04 pm

മന്ത്രിയുടെ സഹോദരനെ സ്ത്രീ പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്തു

maharashtra-ministers-brother-arrested-for-alleged-rape

സത്താറ : മഹാരാഷ്ട്രയിലെ എന്‍സിപി മന്ത്രി ശശികാന്ത് ഷിന്‍ഡെയുടെ സഹോദരൻ  രുഷികാന്ത് ഷിന്‍ഡെയെ സ്ത്രീ പീഡന കേസിന് പോലീസ് അറസ്റ്റ് ചെയ്തു.33 കാരിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്.  റിയല്‍ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിന്  ചര്‍ച്ച നടത്താനെന്ന വ്യാജേന യുവതിയുടെ വീട്ടിലെത്തിയ രുഷികാന്ത് തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസിന് നല്കിയ പരാതിയിൽ പറഞ്ഞു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് രുഷികാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News