Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓണ്‍ലൈന്‍ മാധ്യമമായ സ്‌കൈപ്പ് വഴി മഹാരാഷ്ട്രയിലെ കോടതിയില്‍ വിവാഹമോചനം. സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ വിവാഹമോചനമാണിത്.
നാഗ്പുരില്‍നിന്നുള്ള യുവാവും അമരാവതിയില്‍നിന്നുള്ള യുവതിയുമാണ് പുണെയിലെ കോടതിയില്‍ ചൊവ്വാഴ്ച സ്‌കൈപ്പ് വഴി ബന്ധം വേര്‍പെടുത്തിയത്. 28 വയസുകാരനായ ഭര്‍ത്താവ് സിംഗപ്പൂരിലും 26 കാരി ഭാര്യ ലണ്ടനിലുമാണ് താമസം. ഇരുവരും സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരാണ്.
സിംഗപ്പൂരില്‍നിന്നു ഭര്‍ത്താവ് പുണെയിലെ സിവില്‍ കോടതിയില്‍ എത്തിയെങ്കിലും ഭാര്യ ജോലിത്തിരക്കുകാരണം എത്തിയില്ല. തുടര്‍ന്നാണ് സ്‌കൈപ്പ് വഴി ബന്ധപ്പെടാന്‍ അനുവദിക്കണമെന്ന അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിച്ചത്.
2015 മേയ് ഒന്‍പതിനായിരുന്നു ഇരുവരുടെയും പ്രണയവിവാഹം. തുടര്‍ന്ന് പൂണെയില്‍ സ്ഥിരതാമസമാക്കി ഒരു മാസത്തിന് ശേഷം ഇരുവര്‍ക്കും വിദേശത്തു ജോലി ലഭിക്കുകയായിരുന്നു. അതും രണ്ട് രാജ്യത്ത്. തുടര്‍ന്ന് ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോകുകയും ഭാര്യ പൂണെയില്‍ തന്നെ തുടരുകയുമായിരുന്നു.
പിന്നീട് ഇത് തന്റെ കരിയറിനെ ബാധിക്കുമെന്നറിഞ്ഞ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയും 2015 ജൂണ്‍ 30 മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയുമായിരുന്നു.
ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോഴാണു ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചത്. വിവാഹം തങ്ങളുടെ തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കു തടസ്സമാകുമെന്നു തോന്നിയതിനെത്തുടര്‍ന്നാണ് ഇരുവരുംചേര്‍ന്ന് ഈ തീരുമാനമെടുത്തത്.
Leave a Reply