Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്‍ഡോര്‍: ഉറങ്ങികിടക്കുന്നതിനിടെ വായ്ക്കുള്ളിലേക്ക് കയറിയ പാമ്പിനെ യുവാവ് കടിച്ചു മുറിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 28 കാരനായ വിനോദ് രഘുവന്‍ഷിയാണ് ഉറക്കത്തില്‍ പാമ്പിനെ കടിച്ച് രണ്ടാക്കി മുറിച്ചത്.നല്ല ഉറക്കത്തിലായിരുന്ന യുവാന്റെ ശരീരത്തിലൂടെ പാമ്പ് ഇഴഞ്ഞു വന്നതും തുറന്നിരുന്ന വായ്ക്കുള്ളിലേക്ക് കയറിയതും ഇയാള്‍ അറിഞ്ഞിരുന്നില്ല. ബോധം വിട്ട് ഉറങ്ങിങ്ങുന്നതിനിടെ വായില്‍ കയറിയ പാമ്പിനെ കടിക്കുകയും പാമ്പിന്റെ തല വിഴുങ്ങുകയും ചെയ്തു.
വിനോദിന്റെ മുറിയിലേക്ക് വന്ന അമ്മ യുവാവിന്റെ മുഖത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ചപ്പോഴാണ് ഇയാള്‍ ഉറക്കം ഉണര്‍ന്നത്. പാമ്പിന്റെ ശേഷിച്ച ഭാഗം തറയില്‍ കണ്ടപ്പോണാണ് കാര്യം മനസ്സിലായത്. യുവാവിനെ ഉടന്‍ വിഷഹാരിയുടെ അടുത്തെത്തിക്കുകയും മരുന്ന് കഴിച്ചതിനെ തടുര്‍ന്ന് ചര്‍ദ്ദിച്ചപ്പോള്‍ പാമ്പിന്റെ തലവിഴുങ്ങിയ വിവരം മനസിലായത്. വിഷഹാരിയുടെ നിര്‍ദേശ പ്രകാരമാണ് രഘുവാന്‍സായിയെ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയും വിഷപ്രതിരോധ കുത്തിവെയ്പ്പ് നടത്തുകയും ചെയ്തു.ഇന്‍ഡോറിലെ ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് രഘുവാന്‍സായി. തുടര്‍ച്ചയായുള്ള ജോലി കഴിഞ്ഞ് ക്ഷീണിതനായ യുവാവ് നല്ല ഉറക്കത്തിലായതിനാല്‍ പാമ്പ് ശരീരത്ത് കയറിയത്തോ പാമ്പിനെ കടിച്ചതോ ഒന്നും അറിഞ്ഞില്ല.
Leave a Reply