Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on August 1, 2013 at 3:43 pm

സംശയരോഗം :ഭാര്യയെയും മകനെയും യുവാവ് കുത്തിക്കൊന്നു

man-brutally-stabs-wife-son-to-death-in-moradabad

ന്യൂഡല്‍ഹി : ഭാര്യയെയും മകനെയും യുവാവ് കുത്തിക്കൊന്നു. ഭാര്യയോടുള്ള സംശയത്തിൻറെ പേരിലാണ് ലളിത് ശര്‍മ്മഎന്ന 33 കാരൻ ഈ ക്രൂര കൃത്യം ചെയ്തത്.മൊറാദാബാദിലെ സിവില്‍ ലൈന്‍സ് പ്രദേശത്താണ് ഈ സംഭവം നടന്നത്.ശര്‍മ്മയുടെ ഭാര്യ നീരജ്(28), മകന്‍ മണാക്(9) എന്നിവരെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു . സ്വന്തം ഭാര്യയെ സംശയിച്ചിരുന്ന ശര്‍മ്മ ഭാര്യയെയും മകനെയും കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നു. ലളിത് ശര്‍മ്മയും നീരജും തമ്മില്‍ 2008ലാണ് വിവാഹിതരായത്. തുടക്കത്തില്‍ തന്നെ ശര്‍മ്മയ്ക്ക് തന്റെ ഭാര്യയുടെ ചാരിത്രത്തില്‍ സംശയം ഉണ്ടായിരുന്നു. കൂടാതെ മകന്‍റെ ജനനവുമായി ബന്ധപെട്ടും ലളിത് ഭാര്യയെ സംശയിച്ചിരുന്നു ഏഴാം മാസമാണ് കുഞ്ഞ് പിറന്നത് .വിവാഹത്തിന് മുന്‍പ് തന്നെ നീരജ് ഗര്‍ഭിണിയായിരുന്നു എന്ന പേരും പറഞ്ഞ് തുടര്‍ന്നുള്ള നാളുകളില്‍ ശര്‍മ്മ ഭാര്യയോട് പലപ്പോഴായി വഴക്കിടുമായിരുന്നു.തുടര്‍ന്ന് ശര്‍മ്മ ഭാര്യയെയും മകനെയും കൊല്ലാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News