Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 6:56 pm

Menu

Published on November 6, 2013 at 4:05 pm

മുംബെയിൽ കാമുകന്‍ ഫാഷന്‍ ഡിസൈനറെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

man-chops-up-lover-scatters-pieces-in-mumbai

മുംബൈ:മുംബൈയിലെ യുവ ഷാഷന്‍ ഡിസൈനറായ യുവതിയെ കാമുകന്‍ കൊന്ന് കഷണങ്ങളാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിച്ചെറിഞ്ഞു.മുംബൈയിലാണ് പോലീസിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്.ഫാഷന്‍ ഡിസൈനറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.ഒക്ടോബര്‍ 29 നായിരുന്നു സംഭവം.ചെമ്പൂര്‍ ജിംഖാനയില്‍ റസ്‌റ്റോറന്റിന്റെ് മാനേജരാണ് പിടിയിലായ പ്രഭാകര്‍ ഷെട്ടി എന്ന 36 കാരന്‍. ഇയാളുടെ വിവാഹനിശ്ചയം മറ്റൊരു പെണ്‍കുട്ടിയുമായി കഴിഞ്ഞതാണ്.എന്നാല്‍ തന്നെ വിവാഹം ചെയ്‌തേ പറ്റൂ എന്ന നിര്‍ബന്ധത്തിലായിരുന്നു കാന്ത ഷെട്ടി. ശല്യംസഹിക്കാനാവാതെയാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു.തന്റെ ക്വാര്‍ട്ടേഴ്‌സില്‍ കൂട്ടിക്കൊണ്ടുപോയി കുളിമുറിയില്‍ വെച്ച് കാന്തയെ ഇയാള്‍ വെട്ടിക്കൊല്ലുകയായിരുന്നു.തലയും കൈകാലുകളും ശരീരവും വേറെ വേറെ പ്ലാസ്റ്റിക് ബാഗുകളിലാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു.കാന്ത ഷെട്ടിയെ കാണാനില്ല എന്ന പരാതിയുമായി സഹോദരി സുഹാസിനി പോലീസിനെ സമീപിച്ചതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്റെ കഥ പുറംലോകം അറിഞ്ഞത്.മൂന്ന് വര്‍ഷമായി പ്രഭാകര്‍ ഷെട്ടിയും കാന്ത ഷെട്ടിയും പ്രണയത്തിലാണ് എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News