Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹരിയാന : കഠിനമായ വയറു വേദനയുമായി ആശുപത്രിയിലെത്തിയ 34 കാരൻറെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 140 നാണയങ്ങളും 150 ആണികളും. പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കർഷകനായ രാജ്പാല്‍ സിങിന്റെ വയറ്റില്‍ നിന്നുമാണ് ഇവ നീക്കം ചെയ്തത്. സ്ഥിരമായി വയറുവേദന അലട്ടിക്കൊണ്ടിരുന്ന രാജ്പാൽ വയറു വേദനയുമായി പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും യഥാർത്ഥ പ്രശ്‌നം കണ്ടെത്താൻ ഒരു ഡോക്ടർക്കും കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് പഞ്ചാബിലെ തന്നെ ഒരു പ്രാദേശിക ആശുപത്രിയിലെ ഗാസ്‌ട്രോ എന്റോളജിസ്റ്റ് ഡോ. ഗംഗാദീപ് ഗോയലിനെ രാജ്പാൽ സമീപിച്ചു. ഇദ്ദേഹം രാജ്പാലിനോട് ആമാശയത്തിന്റെ എക്‌സ് റേ എടുക്കാനും എൻഡോസ്‌കോപ്പി ചെയ്യാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം എൻഡോസ്‌കോപ്പി നടത്തിയപ്പോഴാണ് വയറ്റില്‍ കെട്ടിക്കിടക്കുന്ന നാണയങ്ങളുടേയും ആണികളുടേയും ദൃശ്യങ്ങള്‍ തെളിഞ്ഞത്. പിന്നീട് ശസ്ത്രക്രിയയിലൂടെ വയറ്റിലുണ്ടായിരുന്ന ലോഹ ഉത്പന്നങ്ങള്‍ നീക്കം ചെയ്തു. രാജ്പാലിന് ലോഹങ്ങൾ കഴിക്കുന്നത് ഒരു ശീലമായിരുന്നു. ഇയാൾ ജ്യൂസിനൊപ്പവും പാലിനൊപ്പവുമാണ് ഇവ കഴിച്ചിരുന്നത്. ഇനിയും ലോഹങ്ങള്‍ വയറ്റിലുണ്ടെന്നും മറ്റൊരു ശസ്ത്രക്രിയയിലൂടെ മാത്രമേ ഇത് നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളു എന്നും ഡോ. ഗംഗാദീപ് പറഞ്ഞു.