Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:03 pm

Menu

Published on March 21, 2014 at 1:20 pm

പാമ്പ് കടിയേറ്റ് മരിച്ചുവെന്ന് കരുതിയ ഭര്‍ത്താവ് തിരികെ വന്നു ;അപ്പോഴേക്കും ഭാര്യയെ സഹോദരന്‍ വിവാഹം ചെയ്തു

man-killed-by-snake-bite-returns-to-find-his-wife-married-to-his-brother

ഉത്തര്‍പ്രദേശ്: പതിനോന്ന് വര്‍ഷത്തിന് മുന്‍പ് പാമ്പ് കടിയേറ്റ് മരിച്ചുവെന്ന് കരുതിയ ഭര്‍ത്താവ് തിരിച്ചുവന്നപ്പോള്‍ ഭാര്യ സഹോദരനെ കല്യാണം കഴിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശിലാണ് സിനിമാകഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവം അരങ്ങേറിയത്.. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 25 വയസ്സുകാരനായ ചത്രപാല്‍ എന്നയാള്‍ക്ക് പാമ്പ് കടിയേറ്റത്. ഇതിനെ തുടര്‍ന്ന് ഇയാള്‍ മരിച്ചു എന്ന് കരുതിയ നാട്ടുകാര്‍ പിന്നീട് മത ആചാര പ്രകാരം മൃതദേഹം നദിയില്‍ ഒഴുക്കുകയായിരുന്നു.എന്നാല്‍ ബോധം മാത്രം നഷ്ടപ്പെട്ടിരുന്ന ഇയാള്‍ മറ്റോരു കരയില്‍ എത്തിചേര്‍ന്നെങ്കിലും ഓര്‍മ്മ ശക്തി നഷ്ടപ്പെട്ട് വര്‍ഷങ്ങളോളം അലയുകയായിരുന്നു. അപ്പോഴേക്കും അയാളുടെ വിധവയായ ഊര്‍മ്മിള വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഭര്‍തൃ സഹോദരനെ വിവാഹം കഴിക്കുകയായിരുന്നു.അവര്‍ സുഖകരമായി ജീവിച്ചു വന്ന സമയമാണ് ബോധം തിരികെ ലഭിച്ച പഴയ ഭര്‍ത്താവ് തിരികെയെത്തുന്നത് . ഭര്‍ത്താവ് തിരിച്ചുവന്നതിനാല്‍ ഇനി ആരെ സ്വീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ഊര്‍മ്മിള.എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ തീരുമാനിക്കട്ടെ എന്നാണ് ഛത്രപാലിന്റെയും സഹോദരന്റെയും നിലപാട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News