Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ് : പുറത്ത് പോകാൻ ഭാര്യ വിസമ്മതിച്ചതിനാൽ ഭർത്താവ് തൂങ്ങി മരിച്ചു. ഹൈദരാബാദിൽ മെഡിക്കൽ റെപ്രസന്റെറ്റീവായ വാംസി (26) യാണ് മരിച്ചത്. ഭാര്യയായ ഹിമബിന്ദുവിന്റെ ജന്മദിനത്തിൽ പുറത്ത് പോയി ഭക്ഷണം കഴിക്കാമെന്ന് നേരത്തേ തന്നെ വാംസി വാഗ്ദാനം ചെയ്തിരുന്നു.എന്നാൽ ആ ദിവസം പുറത്ത് പോകാൻ ഹിമബിന്ദു വിസമ്മതിച്ചതിനാൽ ഇവർ തമ്മിൽ വാക് തർക്കമുണ്ടായി.തുടർന്ന് വാംസി മുറിക്കകത്ത് കയറി വാതിലടച്ച് തൂങ്ങി മരിക്കുകയായിരുന്നു. മുറിയിൽ കയറിയ ഇയാളെ കുറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് വാംസി തൂങ്ങി നില്ക്കുന്നത് കണ്ടത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു.ഒരു വർഷം മുൻപാണ് ഇവർ വിവാഹിതരായത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Leave a Reply