Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 4:32 am

Menu

Published on March 1, 2014 at 1:37 pm

വന്യമൃഗമെന്ന് കരുതി യുവാവ് സുഹൃത്തിനെ വെടിവച്ച് കൊന്നു

man-mistakes-friend-for-animal-kills-him

മടികേരി: വന്യമൃഗമെന്ന് കരുതി യുവാവ് സുഹൃത്തിനെ വെടിവച്ച് കൊന്നു.വ്യാഴാഴ്ച അര്‍ധരാത്രി ബാംഗ്ലൂരിനടുത്ത് മടികേരിയിലാണ് സംഭവം നടന്നത്.വേട്ടയ്ക്ക് പുറപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് അബദ്ധം പറ്റിയതാണ് മറ്റൊരാളുടെ മരണത്തിനിടയാക്കിയത്.തീര്‍ത്ഥകുമാര്‍ (30), മുക്കാടി ലാവ(28) എന്നിവര്‍ ആത്മസുഹൃത്തുക്കളും അയല്‍ക്കാരുമാണ്. ഭാഘമണ്ഡലയ്ക്കടുത്താണ് ഇവര്‍ താമസിയ്ക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തീര്‍ത്ഥ കുമാര്‍ ലാവയെ തന്റെ എസ്‌റ്റേറ്റിനടുത്തുള്ള കാട്ടില്‍ വേട്ടയ്ക്ക് പോകുന്നതിന് ക്ഷണിച്ചു. രണ്ട് പേരും ഒരുമിച്ച് യാത്ര പോവുകയും ചെയ്തു. എന്നാല്‍ കാല് വേദനയെത്തുടര്‍ന്ന് ലാവ വേട്ടയ്ക്ക് ഒപ്പം ചേര്‍ന്നില്ല. പകരം തീര്‍ത്ഥയുടെ എസ്‌റ്റേറ്റില്‍ കഴിച്ച് കൂട്ടി. തീര്‍ത്ഥകുമാര്‍ കാട്ടിനുള്ളിലേക്കും പോയി. വേട്ടയ്ക്കിടലെ കാട്ടിനുള്ളില്‍ അനക്കം തട്ടിയപ്പോള്‍ വന്യമൃഗമാണെന്ന് കരുതി തീര്‍ത്ഥകുമാര്‍ വെടിയുതിര്‍ത്തു. എന്നാല്‍ വെടിയേറ്റ് ഒരു മനുഷ്യന്റെ കരച്ചില്‍ കേട്ടതോടെ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് ഇയാള്‍ പോയി. അവിടെയത്തിയ തീര്‍ത്ഥകുമാര്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന ആത്മ സുഹൃത്തിനെയാണ്‌ കണ്ടത്‌. തന്റെ സുഹൃത്തിനാണ്‌ വെടിയേറ്റതെന്ന്‌ യുവാവിന്‌ മനസിലായി.ലാവ സംഭവസ്ഥലത്ത്‌ തന്നെ മരിച്ചു. ലവയുടെ നെഞ്ചിനാണ്‌ വെടിയേറ്റത്‌.തീര്‍ത്ഥകുമാര്‍ ഭാഗമണ്ഡല പൊലീസില്‍ കീഴടങ്ങുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News