Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഭോപ്പാല്‍ : അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ സത്വാസ് ഗ്രമത്തിലാണ് മക്കളുടെ കണ്മുന്‍പില്‍ വെച്ച് അമ്മയെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ മകന്‍ കോടാലി കൊണ്ട് വെട്ടിക്കൊന്ന സംഭവം അരങ്ങേറിയത് . ഭാര്യയെ സ്ഥിരമായി ഉപദ്രിവിച്ചിരുന്ന ആളായിരുന്നു ഹരിപ്രസാദ്(46) ആണ്മ മകന്‍റെ കൈ കൊണ്ട് കൊല്ലപ്പെട്ടത് .ഹരിപ്രസാദിന്റെ ഭാര്യ ഒരു മതചടങ്ങിന് ശേഷം അര്‍ദ്ധരാത്രിയോടെയാണ് വീട്ടിലെത്തിയത്. ആ സമയം ഹരിപ്രസാദ് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു.എന്നാല്‍ ഭര്‍ത്താവിനെ എതിര്‍ത്ത അവര്‍ ഒരു വിധത്തില്‍ രക്ഷപ്പെട്ട് മകനും രണ്ട് പെണ്‍ മക്കളും കിടക്കുന്ന മുറിയില്‍ എത്തുകയായിരുന്നു എന്നാല്‍ പിറകെയെത്തിയ ഹരിപ്രസാദ് കുട്ടികളുടെ മുന്‍പില്‍ വെച്ച് ഭാര്യയെ ഉപദ്രവിക്കാന്‍ തുടങ്ങി. അച്ഛന്റെ പ്രവര്‍ത്തി സഹിക്കവയ്യാതെയാണ് 15 കാരനായ മകന്‍ അച്ഛനെ കോടാലികൊണ്ട് വെട്ടിയത്.വെട്ടേറ്റ ഹരിപ്രസാദ് തല്‍ക്ഷണം മരിച്ചു. പിന്നീട് മക്കള്‍ മൂന്ന് പേരും കൂടി മൃതദേഹം ഗ്രാമത്തിന് പുറത്ത് കൊണ്ട് ചെന്നിട്ടു.എന്നാല്‍ ശവശരീരം കണ്ട നാട്ടുകാര്‍ വിവരമറിയിച്ച് പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സ്ഥിരം മദ്യപനായിരുന്ന ഇയാള്‍ ചിലപ്പോഴൊക്കെ സ്വന്തം പെണ്‍മക്കളേയും ലൈംഗികമായി പീഡിപ്പിച്ചിരുന്നു. മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന് പെണ്‍മക്കള്‍ക്കെതിരേയും കേസുണ്ട്.
Leave a Reply