Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്‌നൗ: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയിച്ച യുവാവാണ് കാമുകിയെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. 22കാനായ യുവാവാണ് ഫേസ്ബുക്കിലൂടെ മൂന്ന് വര്‍ഷമായി പരിചയമുള്ള തന്റെ കാമുകിയെ നേരിട്ട് കണ്ടപ്പോള്‍ കൊലപാതകം നടത്തിയത്. മുസഫർ നഗർ സ്വദേശിയായ 22കാരൻ വിനീത് സിംഗും ജബൽപൂർ സ്വദേശി 44കാരി ജ്യോതി കോറിയും മൂന്നു വർഷമായി ഫെയ്‌സ് ബുക്ക് വഴി പ്രണയത്തിലായിരുന്നു.ഫേസ്ബുക്കില്‍ സിനിമ നടിയുടെ ചിത്രമാണ് ഇവര്‍ പ്രൊഫൈല്‍ പിക്ച്ചറായി ഉപയോഗിച്ചിരുന്നത്. തനിയ്ക്ക് 21 വയസ്സാണെന്നും വിവാഹിതയല്ലെന്നുമെല്ലാം ഇവര്‍ യുവാവിനെ വിശ്വസിപ്പിച്ചു. മൂന്ന് വര്‍ഷമായി ഇവര്‍ അടുപ്പത്തിലാണ്. ആദ്യം സൗഹൃദം മാത്രമായിരുന്നെങ്കില്‍ പിന്നീട് പ്രണയമായി. കഴിഞ്ഞ ദിവസം നേരിട്ട് കാണാന്‍ യുവാവ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് യുവതി വീട്ടില്‍ നിന്നും ഇറങ്ങി.21കാരിയായ തന്റെ കാമുകിയെ പ്രതീക്ഷിച്ച് നിന്ന യുവാവിനോടുത്തേയ്ക്ക് 21 വയസുകാരിയായ മകളുള്ള സ്ത്രീ എത്തി. തന്നെ യുവതി കബളിപ്പിയ്ക്കുകയാണെന്ന് തോന്നിയതോടെ യുവാവ് സ്ത്രീയെ വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥൻറെ ഭാര്യയായ ജ്യോതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്.
Leave a Reply