Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2026 11:07 am

Menu

Published on March 11, 2015 at 6:04 pm

അമ്മാവന്റെ മൃതദേഹത്തോടൊപ്പം സെല്‍ഫി; യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു..!

man-takes-selfie-with-deceased-uncle-the-worst-selfies-of-all-time

കൊളംബോ:  സെൽഫി എടുക്കുക എന്നത് ഇന്നത്തെ തലമുറയിൽ ഒരു ട്രെന്റായി മാറികഴിഞ്ഞു. സെൽഫി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ഒരവസ്ഥയിലേക്ക് ഇന്നത്തെ യുവതലമുറ  വളർന്നു കഴിഞ്ഞു.ഏത് സ്ഥലത്ത് വച്ചും അനായാസമായി ഫോട്ടോ എടുക്കാനാവുന്ന ഈ സാധുതയെ പരമാവധി ഇവർ  ഉപയോഗിക്കാറുണ്ട്. ഇത് തന്നെയാണ് ശ്രീലങ്കൻ സ്വദേശിയായ ഈ യുവാവും ചെയ്തത്.തന്റെ അമ്മാവൻ മരിച്ചപ്പോൾ ആ വിഷമം തന്റെ സുഹൃത്തുക്കളുമായി ഇയാൾ പങ്ക് വച്ചത് അമ്മാവന്റെ മൃതദേഹത്തിനൊപ്പം നിന്ന് സെൽഫി എടുത്താണ്. ഓർമ്മയ്ക്ക് എടുത്ത ചിത്രമെന്ന് കരുതി സൂക്ഷിച്ച് വയ്ക്കാനല്ല ഇയാൾ ഇങ്ങനെ ചെയ്തതെന്നതാണ് വിഷമകരമായ വസ്തുത. ”എന്റെ പെരിയപ്പ(അമ്മാവൻ)​ മരിച്ചു പോയി. വിഷമം തോന്നു” എന്ന് കുറിച്ച് യുവാവ് ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.ചിത്രത്തിന് വന്‍ വിമര്‍ശനമാണ് പലയിടങ്ങളില്‍ നിന്നും നേരിടേണ്ടിവന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ചിത്രം പല ഭാഗത്തായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ചിലര്‍ ദു:ഖത്തില്‍ പങ്കുചേരുന്നെന്ന് അറിയിച്ചപ്പോള്‍ ചിലര്‍ യുവാവിന്റെ സെല്‍ഫി ഭ്രമത്തിനെ വിമര്‍ശിച്ചു. വിമര്‍ശനം അതിരു കടന്നതോടെ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തത്കാലം പൂട്ടേണ്ടി വന്നിരിക്കുകയാണ് യുവാവിന്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News