Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിംല :ഹൈദരാബാദില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോയ എഞ്ചിനീയറിംഗ് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടതിൻറെ ദൃശ്യങ്ങൾ പുറത്ത്.ഈ വീഡിയോയിൽ മരണം മുന്നിൽ കണ്ട കുട്ടികളുടെ ദയനീയതയും ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുന്നതും കാണാവുന്നതാണ്.നാല് മിനിറ്റ് നീളുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.വിദ്യാര്‍ഥികള്‍ തന്നെ ക്യാമറയില്‍ എടുത്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഹൈദരാബാദ് വിഎന്‍ജി വിജ്ഞാനജ്യോതി എന്‍ജിനീയറിങ് കോളജില്‍നിന്ന് എത്തിയ വിനോദയാത്രാസംഘമാണ് അപകടത്തില്‍പ്പെട്ടത്. നദിക്കരയില്‍ നിന്ന് ഫോട്ടോ എടുക്കുകയായിരുന്ന കുട്ടികള്‍ 126 മെഗാവാട്ട് ശേഷിയുള്ള ലാര്‍ജി ഹൈഡ്രോ പവര്‍ പ്രോജക്ടിന്‍െ റിസര്‍വോയര്‍ തുറന്നുവിട്ടതിനെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് അപകടത്തില്‍പ്പെടുകയായിരുന്നു. 24 എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളാണ് ഒഴുകി പോയത്. ഇതില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന 19 വിദ്യാര്‍ഥികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. ഡാം തുറക്കുന്നതിനു മുമ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.കൂടാതെ ജലവൈദ്യുതി പദ്ധതിയിലെ മുതിര്‍ന്ന രണ്ട് എന്‍ജിനീയര്‍മാരെയും ഒരു ഫിറ്ററെയും സസ്‌പെന്‍ഡ് ചെയ്തു.
Leave a Reply