Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:14 am

Menu

Published on January 17, 2015 at 12:24 pm

ആമസോണും ഇ-ബേയും ഫ്ലിപ്പ് കാര്‍ട്ടും ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആര്‍എസ്എസ്

meanwhile-an-rss-reminder-ban-e-tail-like-amazon-flipkart

ന്യൂഡൽഹി :  വിദേശ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ഇ-ബേ, ആമസോണ്‍ പോലുള്ള വൈദേശിക കമ്പനികള്‍ ഇന്ത്യയിൽ നിരോധിക്കണമെന്ന് ആര്‍.എസ്.എസ് . ഇത്തരം കമ്പനികൾ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഭീഷണിയാണെന്നാണ് ആര്‍എസ്എസ് വാദം. ഇവയ്ക്കൊപ്പംഫ്ലിപ്പ്കാര്‍ട്ട് പോലുള്ള ഇന്ത്യന്‍ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും നിരോധിക്കണമെന്ന് ആര്‍.എസ്.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.ആര്‍.എസ്.എസ് വിഭാഗമായ സ്വദേശി ജാഗരണ്‍ മഞ്ച് ദേശീയ കണ്‍വീനര്‍ അശ്വനി മഹാജനാണ് ഇക്കാര്യം പറഞ്ഞത്.ബി.ജെ.പി സര്‍ക്കാറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ നയങ്ങളില്‍ അതൃപ്തിയുണ്ടെന്ന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാക്കള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലെ ഈ മാസം ആദ്യം അറിയിച്ചിരുന്നു. എഫ്.ഡി.ഐ സംബന്ധിച്ച് ഒരു ധവളപത്രം പുറപ്പെടുവിക്കാനും അവര്‍ അദ്ദേഹത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്.ഇ കൊമേഴ്‌സിലെ എഫ്.ഡി.ഐ നിയമം മൂലം നിരോധിക്കണം. ഇ കൊമേഴ്‌സ് സൈറ്റുകളില്‍ എഫ്.ഡി.ഐ അനുവദിക്കുന്നില്ലെങ്കിലും രാജ്യത്ത് അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കാനായി അവര്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കുന്നുണ്ട്. ഫഌപ്പ്കാര്‍ട്ടു പോലുള്ള ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍പോലും വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ട്. നിലവിലെ നിയമത്തില്‍ ചില പിഴവുകള്‍ ഉണ്ട്. അത് അനുവദിക്കാന്‍ പാടില്ല. നിയമത്തിലെ അത്തരം പഴുതുകള്‍ അടയ്ക്കാന്‍ ഞങ്ങള്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News