Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:55 am

Menu

Published on January 20, 2018 at 11:32 am

സെഞ്ച്വറി പിന്നിട്ട ഇദ്ദേഹം കഴിഞ്ഞ 90 വര്‍ഷം ജീവിച്ചത് മണ്ണ് തിന്ന്

meet-indias-wonder-man-who-survives-on-soil

കുട്ടികള്‍ മണ്ണ് വാരിക്കളിക്കുന്നതും മണ്ണ് തിന്നുന്നതും അത്ര പുതുമയുള്ള കാര്യമല്ല. ചെറുപ്പത്തില്‍ മണ്ണ് വാരിക്കളിച്ചാല്‍ തന്നെ പലപ്പോഴും വഴക്കുപറഞ്ഞ് പിന്‍തിരിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഒരാള്‍ സ്ഥിരമായി മണ്ണ് തിന്നുന്നതിനെ കുറിച്ച് ചിന്തിക്കാനാകുമോ?

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേക രീതിയില്‍ മണ്ണ് പാകം ചെയ്ത് കഴിക്കുന്ന മനുഷ്യരെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ ഇന്ത്യയിലുമുണ്ട് അങ്ങനൊരാള്‍. ഇടയ്‌ക്കൊന്നും അല്ല കഴിഞ്ഞ 90 വര്‍ഷമായി ഇയാള്‍ മണ്ണ് തിന്ന് ജീവിക്കുന്നു. അതും ദിവസം ഒരു കിലോയോളം മണ്ണ്.

തന്റെ 100-ാം വയസിലും ചുറുചുറുക്കോടെ നില്‍ക്കുന്ന ജാര്‍ഖണ്ഡുകാരന്‍ കാരു പാസ്വാനാണ് ഇയാള്‍. 11-ാമത്തെ വയസുമുതലാണ് കാരു പാസ്വാന്‍ മണ്ണ് തീറ്റ ആരംഭിച്ചത്. ദാരിദ്ര്യം അലട്ടിയ വീട്ടില്‍ ഭക്ഷണത്തിന് വകയില്ലാതായപ്പോഴായിരുന്നു ആദ്യമായി മണ്ണ് തിന്നത്. പിന്നീടങ്ങോട്ട് അതൊരു ശീലമായി. ഇന്ന് ദിവസം ഒരു കിലോയോളം മണ്ണ് കക്ഷി അകത്താക്കും.

എന്നാല്‍ മണ്ണ് തിന്നാല്‍ ഉണ്ടാകുന്ന രോഗങ്ങളൊന്നും ഇയാളെ അലട്ടുന്നില്ല. ഇതുവരെ കാര്യമയ അസുഖങ്ങളൊന്നും ഇദ്ദേഹത്തിന് വന്നിട്ടുമില്ല. എട്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമടക്കം പത്ത് പേരുടെ പിതാവാണ് കാരു പാസ്വാന്‍. അസാധാരണമായ ശീലം കൊണ്ടു നടക്കുന്ന പാസ്വാനെ തേടി ബിഹാര്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അവാര്‍ഡും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Loading...

Comments are closed.

More News