Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈദരാബാദ്: വിമാനത്തിനുള്ളില്‍ ഹോളിയാഘോഷിച്ചതിന് നടത്തിയത് പൈലറ്റുമാരെ സസ്‌പെന്‍ഡ് ചെയ്തു.സ്‌പൈസ് ജെറ്റിലെ പൈലറ്റുമാരും എയര്‍ ഹോസ്റ്റസുമാരുമാണ് വിമാനത്തിനുള്ളില്‍ ഹോളി ആഘോഷിച്ചത്.യാത്രക്കാരുടെ സുരക്ഷയെ ആവഗണിച്ച് നൃത്തം ചെയ്യുകയും കോക്പിറ്റില്‍ നിന്നും ഇറങ്ങി വരികയും ചെയ്യുകയായിരുന്നു ഇവര്‍. വ്യോമയാന ഡയറക്ടര്‍ ജനറല്‍ സ്‌പൈസ്‌ജെറ്റിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.സ്‌പൈസ്‌ജെറ്റിന്റെ എട്ട് വിമാനങ്ങളിലാണ് ഹോളി ആഘോഷം നടന്നത്. തിങ്കളാഴ്ചയാണ് ഹോളി ആഘോഷത്തിൻറെ ഭാഗമായി പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും ആകാശത്തില്‍ നൃത്തം ചെയ്തത്.ആഘോഷത്തിനായി അന്നേ ദിവസം എട്ട് സ്‌പെഷ്യല്‍ സര്‍വീസുകള്‍ സ്‌പൈസ് ജെറ്റ് നടത്തി. ഓരോ സര്‍വീസിലും രണ്ടര മിനിറ്റ് നേരം കലാപ്രകടനം അവതരിപ്പിക്കാനായി പ്രത്യേകം ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചിരുന്നു. ജീവനക്കാരുടെ ഡാന്‍സിനൊപ്പം പലപ്പോഴും യാത്രക്കാരും ചേര്‍ന്നു.എയര്‍ലൈന്‍സിന്റെ ബംഗളൂരു-ഗോവ സര്‍വീസില്‍ ഇത്തരത്തില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ഇന്റര്‍നെറ്റിലെത്തിയതോടെയാണ് പ്രശ്നമായത്. കാബിന്‍ ക്രൂ ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയില്‍ കോക്പിറ്റിലേയ്ക്കുള്ള വാതിലില്‍ നിന്നിറങ്ങി ഒരു പൈലറ്റ് ഫോട്ടോ എടുക്കുന്നുണ്ട്. ഇത്തരത്തില്‍ വിമാനജീവനക്കാര്‍ പെരുമാറിയത് ഗുരുതരമായ സുരക്ഷ വീഴ്ചയായാണ് ഡിജിസിഎ വിലയിരുത്തുന്നത്. ഡിജിസിഎ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ എയര്‍ലൈന്‍സിന്റെ മറ്റ് സര്‍വീസുകളിലും ഇത്തരത്തില്‍ ആഘോഷം നടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. കാബിന്‍ ക്രൂ വിമാനത്തില്‍ ഡാന്‍സ് ചെയ്തത് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരെ ആകര്‍ഷിച്ചെന്നും അത് അവരുടെ ശ്രദ്ധ തിരിച്ചെന്നും ഡയറക്ട്രേറ്റ് വിലയിരുത്തി. വിമാനം പറക്കുന്നതിനിടയിലെ ഡാന്‍സ് വിമാനത്തിന്റെ ഭൂഗുരുത്വ കേന്ദ്രത്തെ ബാധിക്കാനും അതിലൂടെ വിമാനത്തിന് ഇളക്കമുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നു എന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. നിലവിലെ നിയമത്തിന് വിപരീതമായി വിമാനത്തില്‍ സെല്‍ഫോണ്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്താനുള്ള അനുമതിയും എയര്‍ലൈന്‍സ് നല്‍കി എന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ നിരവധി സുരക്ഷ വീഴ്ച എയര്‍ലൈന്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായി നോട്ടീസില്‍ കുറ്റപ്പെടുന്നുത്തുന്നു.എന്നാല്‍ സംഭവത്തെ ന്യായീകരിയ്ക്കുകയാണ് സ്‌പൈസ് ജെറ്റ്. കോക്പിറ്റില്‍ എപ്പോഴും ആളുണ്ടാകുമെന്നും പ്രൊഫഷണലായി സംവിധാനം ചെയ്ത രണ്ടര മിനിട്ട് നൃത്തമാണ് അവതരിപ്പിച്ചതെന്നും ആഘോഷവേളകളില്‍ പ്രമുഖ വിമാനകമ്പനികള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും സ്‌പൈസ്‌ജെറ്റ് പറയുന്നു.
Leave a Reply