Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലുധിയാന: ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഇന്നും കൃഷി തന്നെയാണ് പലരുടെയും പ്രധാന വരുമാന മാര്‍ഗം. ഇതിനാല്‍ തന്നെ ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ആവിഷ്‌കാരങ്ങളും ഉണ്ടാകുന്നുണ്ട്.

നിലം ഉഴാന്‍ കാളകളില്‍ നിന്നും ട്രാക്ടറുകളിലേക്കുള്ള കര്‍ഷകരുടെ പ്രയാണം യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടായതാണ്. എന്നാല്‍ പഞ്ചാബിലെ കര്‍ഷകരുടെ നിലം ഉഴല്‍ കണ്ടാല്‍ വാഹന പ്രേമികള്‍ എന്തായാലും തലയില്‍ കൈവെച്ച് പോകും.
കാരണം ട്രാക്ടറുകളുടെയും കാലം അവസാനിച്ചെന്ന് തെളിയിക്കുന്നതാണ് പഞ്ചാബിലെ കര്‍ഷകരുടെ പുതിയ രീതി. ട്രാക്ടറുകളുടെ സ്ഥാനത്ത് വലിയ എസ്യുവികളെയാണ് നിലം ഉഴുതുമറിക്കാന്‍ പഞ്ചാബിലെ കര്‍ഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

പഞ്ചാബിലെ മിക്ക കൃഷിയിടങ്ങളിലും എസ്യുവികള്‍ തലപൊക്കിത്തുടങ്ങി. മിത്സുഭിഷി മൊണ്ടേരോയും, ടൊടോട്ട ലാന്‍ഡ് ക്രൂയിസറും ഇന്നോവയുമടക്കമുള്ള കാറുകള്‍ ഇന്ന് പഞ്ചാബിലെ മിക്ക കൃഷിയിടങ്ങളിലെയും നിത്യ സാന്നിധ്യമാണ്. ട്രാക്ടറുകളെക്കാളും മികച്ച പ്രകടനമാണ് എസ്യുവികള്‍ കാഴ്ചവെയ്ക്കുന്നതെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു.
ഏകദേശം 90 ലക്ഷം വില വരുന്ന മിത്സുബിഷി മൊണ്ടേരോയെ കര്‍ഷര്‍ ട്രാക്ടര്‍ ആക്കി മാറ്റിയിരിക്കുന്ന വീഡിയോയാണിത്. ഉത്തരേന്ത്യയില്‍ ചൂട് കനത്ത സാഹചര്യത്തില്‍ ട്രാക്ടറില്‍ വെയില്‍ കൊണ്ട് അധ്വാനിക്കുന്നതിന് പകരം കര്‍ഷകന്‍ പരീക്ഷിച്ച മാര്‍ഗമായിരുന്നു ഇത്.

3.2 ലിറ്റര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനില്‍ എത്തുന്ന മിത്സുബിഷി മൊണ്ടേരോ 193 ബിഎച്ച്പി കരുത്തും, 441 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തില്‍. 12 കിലോമീറ്റര്‍ വരെയാണ് മൊണ്ടേരോയ്ക്ക് മിത്സുബിഷി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
Leave a Reply