Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on December 17, 2013 at 1:49 pm

ആര്‍ഭാട വിവാഹം:മിത്തലിന്റെ മകളുടെ വിവാഹത്തിനു ചെലവിട്ടത് 505 കോടി!

mittal-spends-rs-505-cr-on-daughters-wedding

ബാഴ്‌സിലോണ: പ്രമുഖ ഇരുമ്പുരുക്ക് വ്യവസായികളും ഇന്ത്യന്‍ വംശജരുമായ ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരന്‍ പ്രമോദ് മിത്തല്‍ മകളുടെ വിവാഹത്തിനായി ചെലവിട്ടത് 505 കോടി രൂപ.ചരിത്രത്തിലെ ചെലവ് കൂടിയ അഞ്ച് വിവാഹങ്ങളുടെ പട്ടികയില്‍ മിത്തലിന്റെ മകള്‍ സൃഷ്ടിയുടെ (26) വിവാഹവും ഇതോടെ സ്ഥാനംപിടിച്ചു.ബാഴ്‌സിലോണയിലാണ് വിവാഹസല്‍ക്കാരം നടന്നത്.വ്യവസായി ഗുല്‍രാജ് ബേഹലാണു വരന്‍. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹത്തിന്റെ ഓരോ ചടങ്ങുകളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.ദമ്പതികള്‍ മുറിച്ച വിവാഹ കേക്ക് 60 കിലോയുടേത്.വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹെലിക്കോപ്ടറുകള്‍.ഇന്ത്യയില്‍ നിന്നും തായ്‌ലണ്ടില്‍ നിന്നും പറന്നെത്തിയ 200 പാചകവിദഗ്ധര്‍ക്കായിരുന്നു വിരുന്നുകാരെ ഊട്ടാനുള്ള ചുമതല.2004ല്‍ ലക്ഷ്മി മിത്തലും സ്വന്തം മകളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തിയിരുന്നു. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ള ലക്ഷ്മി മിത്തല്‍ ഗുജറാത്തിലാണ് ജനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News