Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 1:22 pm

Menu

Published on November 17, 2014 at 12:03 pm

മൊബൈല്‍ ഫോണ്‍ ഉപയോഗം ബ്രെയിൻ ക്യാന്‍സറിന് കാരണമാകുമെന്ന് പഠനം

mobile-phone-use-may-cause-brain-cancer

സ്വീഡൻ  : അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ബ്രെയിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. 25 വർഷത്തിലേറെക്കാലം ഫോണ്‍ ഉപയോഗിച്ചവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്വീഡനിലെ യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഒറെബ്‌റോയിലെ ഓങ്കോളജിസ്റ്റായ ഡോ. ഹാര്‍ഡെല്ലും സംഘവുമാണ് പുതിയ പഠനത്തിന് പിന്നില്‍. നിരന്തരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ ക്യാന്‍സര്‍ ബാധിക്കുന്നതിനേക്കള്‍ മൂന്നു മടങ്ങ് സാധ്യത കൂടുതലാണെന്നും പ്രസ്തുത പഠനം മുന്നറിയിപ്പ് നല്‍കുന്നു. ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച 1380 രോഗികളില്‍ ഇവര്‍ പഠനം നടത്തിയാണ് പുതിയ കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. നിരവധി കൊല്ലങ്ങളായി മൊബൈല്‍ കോഡ്‌ലസ് ഫോണുകള്‍ ഉപയോഗിക്കുന്നവരായിരുന്നു ഇവര്‍. സ്ഥിരമായ ഫോണ്‍ ഉപയോഗത്തിലൂടെ ഇവര്‍ക്ക് അര്‍ബുദം പിടിപെടുകയായിരുന്നു. കോഡ്‌ലെസ് ഫോണാണ് ഇതില്‍ ഏറ്റവും അപകടകാരിയെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോഡ്‌ലസ് ഫോണില്‍ നിന്നുള്ള വികിരണങ്ങളാണ് കൂടുതല്‍ അപകടമുണ്ടാക്കുന്നത്. കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News